Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disqualified

കൂറുമാറിയ ബിആർഎസ് എംഎൽഎയെ ഹൈക്കോടതി അയോഗ്യനാക്കി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റി​​​യ ബി​​​ആ​​​ർ​​​എ​​​സ് എം​​​എ​​​ൽ​​​എ ദ​​​നം നാ​​​ഗേ​​​ന്ദ​​​റി​​​നെ തെ​​​ലു​​​ങ്കാ​​​ന ഹൈ​​​ക്കോ​​​ട​​​തി അ​​​യോ​​​ഗ്യ​​​നാ​​​ക്കി. നാ​​​ഗേ​​​ന്ദ​​​റി​​​നെ അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി ത​​​ള്ളി​​​യ സ്പീ​​​ക്ക​​​റു​​​ടെ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി.

ബി​​​ജെ​​​പി നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വ് അ​​​ലേ​​​തി മ​​​ഹേ​​​ശ്വ​​​ർ റെ​​​ഡ്ഢി, ബി​​​ആ​​​ർ​​​എ​​​സി​​​ലെ പി. ​​​കൗ​​​ശി​​​ക് റെ​​​ഡ്ഢി എ​​​ന്നി​​​വ​​​രാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

2024 ഏ​​​പ്രി​​​ൽ 23 മു​​​ത​​​ൽ നാ​​​ഗേ​​​ന്ദ​​​റി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ന് അ​​​യോ​​​ഗ്യ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​പ​​​രേ​​​ഷ്കു​​​മാ​​​ർ സിം​​​ഗ് ത​​​ല​​​വ​​​നാ​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ധി​​​ച്ചു.

ബി​​​ആ​​​ർ​​​എ​​​സ് എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രി​​​ക്കേ നാ​​​ഗേ​​​ന്ദ​​​ർ 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ സെ​​​ക്ക​​​ന്ദ​​​രാ​​​ബാ​​​ദി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. നാ​​​ഗേ​​​ന്ദ​​​റെ അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 11നാ​​​ണ് സ്പീ​​​ക്ക​​​ർ ഗ​​​ഡ്ഡം പ്ര​​​സാ​​​ദ്കു​​​മാ​​​ർ ത​​​ള്ളി​​​യ​​​ത്.

Latest News

Corehub Up