കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസ് മുനിസിപ്പൽ ഓഫിസിന് സമീപം പ്രവർത്തനം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. ജോസ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.പി. കുഞ്ഞി മൊയ്തീൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. വിപിനചന്ദ്രൻ, ഇ.ടി. സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ എം. കീഴ്ശേരി, ജി. വിജയമ്മ, ആലീസ്, വനിതാഫോറം ജില്ലാ പ്രസിഡന്റ് ഓമന, ടി.കെ. സുരേഷ്, ടി.ജെ. സക്കറിയാസ്, പോൾ പി. ചെറിയാൻ, കെ. ശശികുമാർ, കെ. സുബ്രഹ്മണ്യൻ, രമേശ് മാണിക്കൻ, ടി.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എൻ.ഡി. ജോർജ് സ്വാഗതവും നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. തോമസ് നന്ദിയും പറഞ്ഞു.