Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hospital

Alappuzha

ചെ​ങ്ങ​ന്നൂ​രി​ന് പു​തു​ജീ​വ​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ടം ഉദ്ഘാടനം ഇന്ന്

ചെ​ങ്ങ​ന്നൂ​ർ: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കി ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ സ​മു​ച്ച​യം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കി​ട്ട് ആ​റി​ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കി​ഫ്ബി​യി​ൽനി​ന്നും 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഏ​ഴു​നി​ല​ക​ളോ​ടു​കൂ​ടി​യ അ​ത്യാ​ധു​നി​ക കെ​ട്ടി​ട​മാ​ണ് രോ​ഗി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. 1,25,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള മ​ന്ദി​ര​ത്തി​ൽ 250 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. പു​തി​യ കെ​ട്ടി​ട​ത്തി​നു സ​മീ​പ​മു​ള്ള സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ങ്ങ​ൾ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും.

ജ​ന​റ​ൽ മെ​ഡി​സി​ൻ മു​ത​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച് അ​ത്യാ​ധു​നി​ക മോ​ഡു​ലാ​ർ തി​യ​റ്റ​റു​ക​ൾ. ക​ണ്ണി​നു​വേ​ണ്ടി പ്ര​ത്യേ​ക തിയ​റ്റ​ർ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ടനു​ബ​ന്ധി​ച്ച് ട്രോ​മാ കെ​യ​ർ സം​വി​ധാ​ന​മു​ണ്ടാ​കും. രോ​ഗി​ക​ളു​ടെ അ​വ​സ്ഥ​യു​ടെ കാ​ഠി​ന്യം അ​നു​സ​രി​ച്ച് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന ട്ര​യേ​ജ് (ചു​വ​പ്പ്, മ​ഞ്ഞ, പ​ച്ച വി​ഭാ​ഗ​ങ്ങ​ൾ) സം​വി​ധാ​ന​വും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​പു​ല​മാ​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, കേ​ന്ദ്ര ല​ബോ​റ​ട്ട​റി, ബ്ല​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റ് എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

1942ൽ ​സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ഷ​ഷ്ഠി​പൂ​ർ​ത്തി സ്മ​ര​ണ​യ്ക്കാ​യി നി​ർ​മി​ച്ച പ​ഴ​യ കെ​ട്ടി​ട​ത്തി​ന് പ​ക​ര​മാ​ണ് ഈ ​പു​തി​യ വി​സ്മ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. 2015ൽ ​ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട സ്ഥാ​പ​നം ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ആശുപ​ത്രി പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്റ്റാ​ഫ് കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​തി​യ ത​സ്ത​ിക​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണം; വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ആ​രോ​പ​ണം വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

പ്ര​സ​വ സ​മ​യ​ത്ത് ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക​മാ​യ ചി​ല സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ സം​ഭ​വി​ച്ച​തെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. 1500 ഓ​ളം പ്ര​സ​വ​ങ്ങ​ളും 600 ഓ​ളം ലാ​പ​റോ​സ്കോ​പി​ക് സ്റ്റെ​റി​ലൈ​സേ​ഷ​നു​ക​ളും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ വ​ള​രെ സീ​നി​യ​റാ​യ ഡോ​ക്ട​റാ​ണ് ഈ ​പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

പ്ര​സ​വ​ശേ​ഷം രോ​ഗി സു​ഖ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. പി​ന്നീ​ട് 20 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് തി​രി​കെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​ണ് ചി​കി​ത്സാ പി​ഴ​വ് ആ​രോ​പ​ണ​മെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. ഡി​എം​ഒ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കെ​ജി​എം​ഒ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up