കോട്ടയം: കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയി സോളി ആന്റണി ചുമതലയേറ്റു. കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍, കോട്ടയം പുഞ്ച സ്പെഷല്‍ ഓഫീസര്‍, പുനലൂര്‍ ആര്‍ഡിഒ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. വാകത്താനം സ്വദേശിനിയാണ്. ഭര്‍ത്താവ്: ജിയോ ടി. മനോജ് (മുന്‍ ഡെപ്യൂട്ടി കളക്ടര്‍) മകന്: ടോം ജി. മനു.