Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Secretary

ജി. ​സു​ധാ​ക​ര​ന്‍ പൊ​ളി​റ്റി​ക്ക​ൽ സൈ​ക്കോ​പ്പാ​ത്ത്: വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: മു​ൻ സി​പി​എം നേ​താ​വും അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. ​സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ വിമ​ര്‍​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ. ജി. ​സു​ധാ​ക​ര​ൻ പൊ​ളി​റ്റി​ക്ക​ൽ സൈ​ക്കോ​പ്പാ​ത്ത് എ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ര്‍​ശി​ച്ച​ത്.

സു​ധാ​ക​ര​ൻ വാ​യി​ൽ തോ​ന്നു​ന്ന​ത് വി​ളി​ച്ചു​പ​റ​യു​ന്നു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ ജെ​യിം​സ് സാ​മു​വ​ൽ, താ​ൻ ചെ​യ്ത ഹീ​ന പ്ര​വ​ർ​ത്തി​ക​ൾ ഞ​ങ്ങ​ൾ​ക്കും പ​റ​യേ​ണ്ടി വ​രു​മെ​ന്നും ഇ​ങ്ങ​നെ വ​ന്നാ​ല്‍ സു​ധാ​ക​ര​ൻ ത​ല​യി​ൽ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രു​മെ​ന്നും പോ​സ്റ്റി​ല്‍ കു​റി​ക്കു​ന്നു.

പാ​ർ​ട്ടി​യി​ൽ സു​ധാ​ക​ര​ൻ ആ​രേ​യും വ​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി-​യു​വ​ജ​ന നേ​താ​ക്ക​ളു​ടെ ഭാ​വി ത​ക​ർ​ത്തു​വെ​ന്നും ജെ​യിം​സ് സാ​മു​വ​ൽ ആ​രോ​പി​ക്കു​ന്നു. ജി ​സു​ധാ​ക​ര​ൻ ഒ​രു നേ​താ​വി​നെ​യും വ​ള​ർ​ത്തി​യി​ല്ല. ക​ഴി​വു​ള്ള​വ​രെ വെ​ട്ടി​യൊ​തു​ക്കി, ത​നി​ക്ക് മു​ക​ളി​ൽ ആ​രും വ​ര​രു​തെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു സു​ധാ​ക​ര​ന്റേ​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

പാ​ർ​ട്ടി​യി​ൽ ത​ന്റെ പെ​ട്ടി താ​ങ്ങു​ന്ന​വ​ർ മ​തി​യെ​ന്നാ​യി​രു​ന്നു ജി ​സു​ധാ​ക​ര​ന്റെ നി​ല​പാ​ട്. ത​നി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ മാ​ത്രം മു​ന്നോ​ട്ട് കൊ​ണ്ടു​വ​രു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ശൈ​ലി​യെ​ന്നും ഇ​തി​ലൂ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​തൃ​വി​ക​സ​നം ത​ട​സ​പ്പെ​ട്ടു​വെ​ന്നും ജെ​യിം​സ് സാ​മു​വ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Kerala

പാ​ല​ക്കാ​ട്ട് സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി

പാ​ല​ക്കാ​ട്: സി​പി​എം മു​ൻ ഏ​രി​യാ​സെ​ക്ര​ട്ട​റി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ സെ​കെ​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു.

സി​പി​എം നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ങ്ങ​നെ​യൊ​രു ഭീ​ഷ​ണി വ​രാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ ആ​രോ​ട് എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്നും ജാ​ഗ്ര​ത​യോ​ടെ​യും പെ​രു​മാ​റേ​ണ്ട​തെ​ന്നെ​തി​നെ കു​റി​ച്ചും വ്യ​ക്ത​ത വേ​ണം. അ​ത് മ​ന​സി​ലാ​ക്കി പെ​രു​മാ​റി​യി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും.

ഇ​തെ​ല്ലാം ഞ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ല്ലാ​ത്ത ക​ഥ​ക​ളാ​ണ് മെ​ന​ഞ്ഞു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യെ ആ​ണ് സി​പി​എം അ​ഗ​ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ജം​ഷീ​ർ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ട്ടി​ക്ക​ള​യു​മെ​ന്നും പാ​ര്‍​ട്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ചാ​ൽ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് സാ​ധ്യ​മ​ല്ലെ​ന്നാ​ണ് രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഞ​ങ്ങ​ള്‍​ക്ക് ത​ന്നെ നി​ങ്ങ​ളെ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നാ​ണ് ജം​ഷീ​ര്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പ​ത്രി​ക പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ഴി​മ​തി​യും കൊ​ള്ള​രു​താ​യ്മ​യും ആ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ പോ​രാ​ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും വി.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

 

Latest News

Corehub Up