Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Sub-Junior Archery Championship

Malappuram

ജി​ല്ലാ സ​ബ് ജൂ​നി​യ​ര്‍ ആ​ര്‍​ച്ച​റി ചാ​മ്പ്യ​ന്‍​ഷി​പ്പ്: പൊ​ന്നാ​നി എ​യിം​സ് ആ​ര്‍​ച്ച​റി അ​ക്കാ​ദ​മി ജേ​താ​ക്ക​ള്‍

മ​ല​പ്പു​റം: ജി​ല്ലാ ആ​ര്‍​ച്ച​റി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സ​ബ് ജൂ​നി​യ​ര്‍ ആ​ര്‍​ച്ച​റി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പൊ​ന്നാ​നി എ​യിം​സ് ആ​ര്‍​ച്ച​റി അ​ക്കാ​ദ​മി ഓ​വ​റോ​ള്‍ ജേ​താ​ക്ക​ള്‍. പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാ​മ്പ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ റ​ണ്ണ​റ​പ്പാ​യി.

പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക്യാ​മ്പ​സ് സെ​ന്‍​ട്ര​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 75-ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. 10,13,15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍​നി​ന്ന് ഡി​സം​ബ​ര്‍ അ​ഞ്ച്, ആ​റ് തി​യ്യ​തി​ക​ളി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​നെ തി​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗം എ. ​ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ആ​ര്‍​ച്ച​റി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​പി.​എ. ഫൈ​സ​ല്‍ കു​രി​ക്ക​ള്‍ വി​ജ​യി​ക​ള്‍​ക്ക് മെ​ഡ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി എം. ​അ​ജി​ത്കൃ​ഷ്ണ​ന്‍, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ശ്രീ​ദേ​വി, പ​രി​ശീ​ല​ക​രാ​യ വി​ഷ്ണു, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up