Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Administration Tightens Enforcement

Kannur

ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം; 442 വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യി​ട്ടു

ക​ണ്ണൂ​ർ: അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും വി​ധം ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പൊ​ലി​സും മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ന​വം​ബ​ര്‍ ആ​റു മു​ത​ല്‍ 450 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യാ​ണ് അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ നി​ന്ന് 1,86,500 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

ചാ​ല ജം​ഗ്ഷ​ന്‍ മു​ത​ല്‍ ന​ടാ​ല്‍ ഗേ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട​ക്കാ​ട് പൊ​ലി​സ് സ്റ്റേഷന്‍, ഹൈ​വേ പ​ട്രോ​ളിം​ഗ് ടീ​മു​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പാ​ര്‍​ക്ക് ചെ​യ്ത 228 വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും 1,33,000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്തു.

ചാ​ല ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്‌​ക്വാ​ഡു​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 214 അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും 53,500 രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തു. ന​വം​ബ​ര്‍ ആ​റി​ന് ചേ​ര്‍​ന്ന ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ഡി​വൈ​ഡ​റു​ക​ളി​ല്‍ റി​ഫ്‌​ള​ക്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ വ​ലി​യ ട്ര​ക്കു​ക​ള്‍​ക്കും മ​റ്റും നി​ര്‍​ത്തി​യി​ടു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് മാ​റി പാ​ര്‍​ക്കിം​ഗ് ബേ ​ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up