Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Plan

Palakkad

ജി​ല്ലാ പ​ദ്ധ​തി പ​രി​ഷ്ക​ര​ണം; വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

പാ​ല​ക്കാ​ട്: ജി​ല്ലാ പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ത​യ്യാ​റാ​ക്കി​യ ക​ര​ട് പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

പി.​പി. സു​മോ​ദ് എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2018 ൽ ​ത​യ്യാ​റാ​ക്കി​യ ജി​ല്ലാ പ​ദ്ധ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല​യു​ടെ ക​ര​ട് വി​ക​സ​ന​പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കി​യ പ്ര​സ്തു​ത ക​ര​ട് ച​ർ​ച്ച ന​ട​ത്തി സ​ന്പു​ഷ്ട​മാ​ക്കു​ക​യാ​ണ് വി​ക​സ​ന സെ​മി​നാ​ർ ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം . ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ആ​മു​ഖ അ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ദ്ധ​തി സ​മീ​പ​ന രേ​ഖ അ​വ​ത​ര​ണം സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ജെ. ​ജോ​സ​ഫൈ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം. ​ദ്വ​ര പ്ര​സം​ഗി​ച്ചു. എ​ൻ. സ​രി​ത, രാ​മ​ൻ​കു​ട്ടി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up