Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divine Nagar

Thrissur

ഡി​വൈ​ൻ ന​ഗ​റി​ൽ ഫു​ട് ഓ​വ​ർബ്രി​ഡ്ജ് വേ​ണം; ക​ത്തു​ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്

കൊ​ര​ട്ടി: ട്രെ​യി​നി​ടി​ച്ച് വീ​ണ്ടും ഒ​രു ജീ​വ​ൻ​കൂ​ടി ന​ഷ്ട​മാ​യ​തോ​ടെ ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​വ​സ​വും റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​ക്കാ​ണ് ക​ത്തു​ന​ൽ​കി​യ​ത്. ബെ​ന്നി ബ​ഹ​നാ​ൻ എം​പി, സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​ർ​ക്കും ക​ത്തി​ന്‍റെ പ​ക​ർ​പ്പ് കൈ​മാ​റി​യി​ട്ടു​ണ്ട്.

പ​ഴ​യ ലെ​വ​ൽ ക്രോ​സിം​ഗ് ഒ​ഴി​വാ​ക്കി​യ​തോ​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​നി​ന്ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ബ്ലി​ക് സ്കൂ​ൾ, ച​ർ​ച്ച് എ​ൽ​പി സ്കൂ​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, റേ​ഷ​ൻ​ക​ട തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​മാ​ർ​ഗ​മി​ല്ലാ​താ​യി. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ക​യാ​ണ്.

പ്ലാ​റ്റ്ഫോം മാ​റു​ന്ന​തി​നാ​യി ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ മാ​സം ഗീ​ത ശ​ശി ഉ​ട്ടോ​ളി എ​ന്ന വീ​ട്ട​മ്മ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​വും സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ലേ​ക്കാ​ണു വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ലെ​വ​ൽ ക്രോ​സിം​ഗ് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ പ​ക​രം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി മ​റു​വ​ശ​ത്തെ​ത്താ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​താ​ണ് ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പി​നൊ​പ്പം സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​മാ​ർ​ഗം ഒ​രു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും റെ​യി​ൽ​വേ​യ്ക്കു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ മെ​ന്നാ​ണ് ആ​വ​ശ്യം.

Latest News

Corehub Up