Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divyanshi

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽനി​ന്ന് ഒ​ഴി​വാ​ക്കി; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി താ​രം

പ​ട്യാ​ല: ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ വു​ഷു ടീ​മി​ൽ​നി​ന്ന് അ​വ​സാ​ന​നി​മി​ഷം ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​തി​നെ​ട്ടു​കാ​രി​യാ​യ ദി​വ്യാ​ൻ​ഷി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി.

പ​ട്യാ​ല​യി​ലെ ദേ​ശീ​യ ക്യാ​മ്പി​ൽ ചി​ത്രീ​ക​രി​ച്ച ഒ​ന്പ​ത് മി​നി​റ്റോ​ളം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് താ​ൻ നേ​രി​ട്ട മാ​ന​സി​ക-​ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ങ്ങി​പ്പൊ​ട്ടി​ക്കൊ​ണ്ട് ദി​വ്യാ​ൻ​ഷി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

60 കി​ലോ​ഗ്രാം സാ​ന്താ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന അ​ഞ്ച് സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സി​ലും ഒ​ന്നാ​മ​തെ​ത്തി​യ ദി​വ്യാ​ൻ​ഷി​യെ ഒ​ഴി​വാ​ക്കി ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ള്ളിമെ​ഡ​ൽ ജേ​താ​വാ​യ റോ​ഷി​ബി​ന ദേ​വി​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ദി​വ്യാ​ൻ​ഷി​ക്ക് കാ​ൽ​മു​ട്ടി​നു പ​രി​ക്കാ​ണെ​ന്നും ശാ​രീ​രി​ക​ക്ഷ​മ​ത​യി​ല്ലെ​ന്നു​മാ​ണ് വു​ഷു ഫെ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ക്രി​യ പൂ​ർ​ണ​മാ​യും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും മു​ൻ​നി​ര ​താ​ര​മാ​യ റോ​ഷി​ബി​ന ത​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ടീ​മി​ൽ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​വ്യാ​ൻ​ഷി​യും പ​രി​ശീ​ല​ക​ൻ അ​ശോ​ക് ഗൗ​ത​മും ആ​രോ​പി​ക്കു​ന്നു.
ത​നി​ക്കു നേ​രി​യ പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഡോ​ക്‌​ട​ർ​മാ​രു​ടെ അ​നു​മ​തി​യോ​ടെ മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ദി​വ്യാ​ൻ​ഷി പ​റ​യു​ന്നു.

ശ്രീ​ന​ഗ​റി​ൽ ന​ട​ന്ന ക്യാ​മ്പി​നി​ടെ റോ​ഷി​ബി​ന ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും പ​രി​ശീ​ല​ന​ത്തി​നി​ടെ തോ​ളെ​ല്ലി​ന് മ​നഃ​പൂ​ർ​വം പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ദി​വ്യാ​ൻ​ഷി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​നു​ശേ​ഷം താ​ൻ അ​തി​രൂ​ക്ഷ​മാ​യ മാ​ന​സി​ക പീ​ഡ​ന​മാ​ണു നേ​രി​ടു​ന്ന​ത്. സ്വ​ന്തം ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ ഫെ​ഡ​റേ​ഷ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്നും ഇ​നി​യും ജീ​വി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് താ​നെ​ന്നും ക​ണ്ണീ​രോ​ടെ ദി​വ്യാ​ൻ​ഷി പ​റ​ഞ്ഞു.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ വു​ഷു ഫെ​ഡ​റേ​ഷ​ൻ നി​ഷേ​ധി​ച്ചു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ എ​സി​എ​ൽ പ​രി​ക്ക് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണു ദി​വ്യാ​ൻ​ഷി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ജ​പ്പാ​നി​ലേ​ക്ക് ഇ​ന്ത്യ​ൻ സം​ഘം പു​റ​പ്പെ​ടാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​ര​ത്തി​ന്‍റെ പ​രി​ശീ​ല​ക​ൻ.

Latest News

Corehub Up