Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DiyaBinu

പാലായിൽ ദിയ ബിനു വീഴും; വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം വീഴാൻ സാധ്യത. ചെയർപേഴ്സണെതിരായ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ നടക്കാനിരിക്കെ നാലു കോൺഗ്രസ് കൗൺസിലർമാർ സഭയിലെത്തിയിട്ടുണ്ട്.

നിലവിൽ അഞ്ചു കോൺഗ്രസ് കൗൺസിലർമാർ സഭയിലെത്തി. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് ഹാജരായത്. ഇവർക്കൊപ്പം സ്വ​ത​ന്ത്ര അം​ഗ​മാ​യ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മാ​യ രാ​ഹു​ലും എത്തിയിട്ടുണ്ട്. അതേസമയം, കോൺഗ്രസ് കൗൺസിലർമാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനയ്ക്കൽ എന്നിവർ ഹാജരായില്ല.

26 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ന് 12 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ചെയർപേഴ്സണെതിരായ അവിശ്വാസം വിജയിക്കണമെങ്കിൽ 14 പേരുടെ പിന്തുണ വേണം. കോൺഗ്രസ് അംഗങ്ങളിൽ ചിലരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ. എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടുപേരുടെ പിന്തുണ ആവശ്യമാണ്. അവിശ്വാസ ചർച്ചയിൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഡി​സി​സി വി​പ്പ് ന​ൽ​കിയിരുന്നു. വിപ്പ് ലംഘിക്കുന്നത് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകും.

ദി​യ ബി​നു ഉ​ൾ​പ്പെ​ടു​ന്ന സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യു​മാ​യി ചേ​ർ​ന്ന് ഭ​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നി​ല​പാ​ട്. ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ എ​തി​ർ​പ്പ് രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​ണ് ഡി​സി​സി​യു​ടെ ആ​വ​ശ്യം. കേ​ര​ള കോ​ൺ​ഗ്ര​സും കെ​ഡി​പി പാ​ർ​ട്ടി​ക​ളും സ്വ​ന്തം അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം ത​ള്ളി വി​പ്പ് ലം​ഘി​ച്ച് വോ​ട്ട് ചെ​യ്യാ​നാ​ണ് ചി​ല കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​ൽ ജി​ല്ലാ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. വി​പ്പ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രും, കോ​ൺ​ഗ്ര​സ്, കേ​ര​ള കോ​ൺ​ഗ്ര​സ്, സ്വ​ത​ന്ത്ര​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 14 പേ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Latest News

Corehub Up