Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DiyaKrishna

'എ​ന്നെ​പ്പോ​ലെ ഒ​രു കു​ല​സ്ത്രീ​യാ​കു​ന്ന​തി​ലേ​ക്ക് സ്വാ​ഗ​തം'; അ​ഹാ​ന​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി ദി​യ കൃ​ഷ്ണ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ഹാ​ന കൃ​ഷ്ണ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി​ക്കൊ​ണ്ട് അ​നു​ജ​ത്തി ദി​യ കൃ​ഷ്ണ പ​ങ്കു​വ​ച്ച പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ​ശേ​ഷ​മു​ള്ള അ​ഹാ​ന​യു​ടെ ആ​ദ്യ ജ​ന്മ​ദി​നം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​രു​വ​രു​ടെ​യും ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ദി​യ അ​ഹാ​ന​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​നൊ​പ്പം ന​ൽ​കി​യ ക്യാ​പ്ഷ​നാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ നേ​ടി​യി​രി​ക്കു​ന്ന​ത്. 'ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ അ​മ്മൂ.. ഭാ​ര്യ​യാ​യ ശേ​ഷ​മു​ള്ള നി​ന്‍റെ ആ​ദ്യ​ത്തെ ജ​ന്മ​ദി​ന​മാ​ണി​ത്. എ​ന്നെ​പ്പോ​ലെ ഒ​രു കു​ല​സ്ത്രീ​യാ​കു​ന്ന​തി​ലേ​ക്ക് സ്വാ​ഗ​തം,' എ​ന്നാ​ണ് ദി​യ കു​റി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ കൂ​ടെ 'ചു​വ​ടു​വ​ച്ചു പാ​ടാം ശു​ഭ​രാ​ത്രി' എ​ന്ന ഗാ​ന​വും ദി​യ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​നി​യ​ത്തി​യു​ടെ പി​റ​ന്നാ​ൾ ആ​ശം​സ​യ്ക്ക് വ​ള​രെ ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യാ​ണ് അ​ഹാ​ന​യും എ​ത്തി​യ​ത്. 'അ​തേ​താ​യാ​ലും ന​ന്നാ​യി' എ​ന്നാ​യി​രു​ന്നു ചി​രി​ച്ചു​കൊ​ണ്ടു​ള്ള അ​ഹാ​ന​യു​ടെ മ​റു​പ​ടി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​യ കൃ​ഷ്ണ സ​ഹോ​ദ​രി​മാ​രു​ടെ ഈ ​ത​മാ​ശ​യും സ്നേ​ഹ​വും നി​റ​ഞ്ഞ കോം​ബോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രു​മാ​ണ് അ​ഹാ​ന​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി പോ​സ്റ്റി​ന് താ​ഴെ എ​ത്തു​ന്ന​ത്.

 

Latest News

Corehub Up