Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctor Dies

ഹിപ്പോയുടെ പനി നോക്കിയ ഡോക്‌ടർക്ക് ദാരുണാന്ത്യം

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​ത്തി​​​​ലെ ശി​​​​​​വ​​​​​​മോ​​​​​​ഗ​​​​​​യി​​​​ൽ വ​​​ന്യ​​​മൃ​​​ഗ കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​​കി​​​​ത്സ​​​​ ന​​​​ൽ​​​​കാ​​​​നെ​​​​ത്തി​​​​യ വ​​​​നി​​​​താ ഡോ​​​​ക്ട​​​​റെ ഹി​​​​പ്പ​​​​പ്പൊ​​​​ട്ടാ​​​​മ​​​​സ് ആ​​​​ക്ര​​​​മി​​​​ച്ചു കൊ​​​​ന്നു.

ശി​​​​വ​​​​മോ​​​​ഗ ത​​​​​​വ​​​​​​രെ​​​​​​ക്കൊ​​​​​​പ്പ വ​​​​ന്യ​​​​മൃ​​​​ഗ പ​​​​രി​​​​ച​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​ട​​​ന്ന ദാ​​​രു​​​ണ​​​സം​​​ഭ​​​വ​​​ത്തി​​​ൽ 26 കാ​​​​​​രി​​​​​​യാ​​​​​​യ ഡോ. ​​​സ​​​​​​മീ​​​​​​ക്ഷ റെ​​​​​​ഡ്ഡി​​​​​​യാ​​​​​​ണ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ബം​​​​ഗ​​​​ളു​​​​രു സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​ണ്.

വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തു​​​​മ​​​​ണി​​​​യോ​​​​ടെ ഒ​​​​രു പ​​​​ക്ഷി​​​​യെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഡോ​​​​ക്ട​​​​റെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ ഒ​​​​രു ഹി​​​​പ്പ​​​​പ്പൊ​​​​ട്ടാ​​​​മ​​​​സി​​​​നെ​​​​ക്കൂ​​​​ടി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ശ​​​​രീ​​​​ര​​​​ത്തി​​​​ലെ താ​​​​പ​​​​നി​​​​ല പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഹി​​​​പ്പ​​​​പ്പൊ​​​​ട്ടാ​​​​മ​​​​സ് ഡോ​​​​ക്ട​​​​റെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ഡോ​​​​ക്ട​​​​റെ ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ശ​​​​സ്ത്ര​​​​ക്രീ​​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും മ​​​ര​​​ണ​​​ത്തി​​​ന് കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up