Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DoctorAssault

Kouthukam

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി, ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ പൊ​ലി​സി​നെ സാ​ക്ഷി നി​ർ​ത്തി വ​നി​താ ഡോ​ക്ട​റു​ടെ ക​ര​ണ​ത്ത​ടി​ച്ച് പ്ര​തി

മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ലു​ള്ള ത​ലേ​ഗാ​വ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പൊ​ലി​സു​കാ​ർ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന പ്ര​തി വ​നി​താ ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ഞ്ച് പൊ​ലി​സു​കാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഖാ​ദി​ർ അ​ലി റ​സാ​ഖ് അ​ലി എ​ന്ന പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ശ്ര​ദ്ധ ഭു​മ്രെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ൽ ഒ​പ്പി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം. ഒ​പ്പി​ട്ട​യു​ട​ൻ പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ പ്ര​തി ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും നോ​ക്കി​നി​ൽ​ക്കെ ന​ട​ന്ന ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി.

മു​ൻ​പും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണ് ഇ​യാ​ൾ. ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, പ്ര​തി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ സു​ര​ക്ഷാ വീ​ഴ്ച​യി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗ​സ​റ്റ​ഡ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ ഒ​പി സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ഈ ​സം​ഭ​വം.

Latest News

Corehub Up