Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Documentation

വയോജനരേഖയുടെ പേരിൽ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രിയോട് മാർ തറയിൽ

ച​ങ്ങ​നാ​ശേ​രി: ആ​റു മാ​സം പി​ന്നി​ടു​ന്ന വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്ര​വ​ര്‍ത്ത​ന​ത്തി​നും വ​യോ​ജ​ന ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പി​ന്തു​ണ അ​റി​യി​ച്ച് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. പാ​റേ​ല്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

വ​യോ​ജ​ന രേ​ഖ​യു​ടെ പേ​രി​ല്‍ ത​ങ്ങ​ളു​ടെ വ​യോ​ജ​ന സ്ഥാ​പ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍ഥി​ച്ചു. ആ​ര്‍ച്ച്ബി​ഷ​പ്പി​ന്‍റെ അ​ഭ്യ​ര്‍ഥ​ന​യോ​ട് മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ലി​രു​ന്ന് അ​നു​ഭാ​വ​പൂ​ര്‍വ​മാ​ണ് പ്ര​തി​ക​രി​ച്ച​ത്.

അ​ടു​ത്ത​വ​ര്‍ഷം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ​രി​ധി​യി​ലു​ള്ള എ​ല്ലാ​വ​രോ​ടും ചേ​ര്‍ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ഹ​രി​ത​സ്പ​ര്‍ശം പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഫ്രാ​ന്‍സി​സ് പാ​പ്പാ​യു​ടെ ലൗ​ദാ​ത്തോ​സി എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് പ​രി​സ്ഥി​തി ആ​ത്മീ​യ​ത​യ്ക്കാ​യി ന​മ്മു​ടെ പൊ​തു​ഭ​വ​ന​മാ​യ ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

കു​രി​ശി​ലെ ക്ഷ​മ​യു​ടെ സ​ന്ദേ​ശം മ​തി​ലു​ക​ള്‍ കെ​ട്ടി സം​ര​ക്ഷി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന ബോ​ധ്യം ന​മു​ക്കു​ണ്ടാ​ക​ണം. മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ള്‍ എ​ല്ലാ കാ​ല​ത്തു​മു​ണ്ട്. സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണ്. അ​തി​നാ​ലാ​ണ് ന​മ്മു​ടെ പ്രി​യ​ങ്ക​ര​രാ​യ നേ​താ​ക്ക​ളെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

പാ​റേ​ല്‍ ബ​സി​ലി​ക്ക സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക ഓ​ര്‍മ വ​ന്നെ​ന്ന് ശി​വ​ഗി​രി​മ​ഠം ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി ഋ​തം​ബ​രാ​ന​ന്ദ പറഞ്ഞു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

വി​ശ്വാ​സം ന​മ്മെ പ​ര​സ്പ​രം ബ​ന്ധി​ത​രാ​ക്കു​ന്ന​തി​നു​ള്ള​താ​ണെ​ന്നും പ​ര​സ്പ​ര ക​ല​ഹ​ങ്ങ​ള്‍ക്കു​ള്ള​ത​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌ലിം ലീ​ഗ് സംസ്ഥാന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പറഞ്ഞു.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം. വി​ശ്വാ​സി​ക​ള്‍ പ​ര​സ്പ​രം സ്‌​നേ​ഹി​ക്കാ​നും സ​ഹ​വ​ര്‍ത്തി​ത്വ​ത്തോ​ടെ ക​ഴി​യാ​നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​മെ​ന്നും ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up