Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog Owner

നായ ആളെ കടിച്ചുകൊന്ന സംഭവത്തിൽ ഉടമസ്ഥന് 12 വർഷം തടവ്

ല​ണ്ട​ൻ: അ​മേ​രി​ക്ക​ൻ ബു​ള്ളീ​സ് (എ​ക്സ്എ​ൽ) ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ എ​ൺപ​ത്തി​നാ​ലു​കാ​ര​നെ ക​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ട​മ​സ്ഥ​ന് ബ്രി​ട്ടീ​ഷ് കോ​ട​തി 12 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഷോ​ൺ ഗാ​ർ​ണ​ർ ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. 2025 ഫെ​ബ്രു​വ​രി 24 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 84 വ​യ​സു​ള്ള ജോ​ണ്‍ മ​ക്കോ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബാ​ര്‍​ഡ്സ്‌​ലി അ​വ​ന്യൂ​വി​ലെ ഗാ​ര്‍​ണ​റു​ടെ ഡ്രൈ​വേ​യ്ക്കു സ​മീ​പം​വ​ച്ചാ​ണ് ഗാ​ർ​ണ​റു​ടെ നാ​യ ജോ​ണ്‍ മ​ക്കോ​ളി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണം ചെ​റു​ക്കാ​നു​ള്ള ശേ​ഷി ഇ​ദ്ദേ​ഹ​ത്തി​നി​ല്ലാ​യി​രു​ന്നു. മു​ഖ​ത്ത് ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റ പ്രൈ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ക്കോ​ള്‍ ഒ​രു മാ​സ​ത്തി​ല​ധി​കം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​നാ​വു​ക​യും ചെ​യ്്തി​രു​ന്നു. മാ​ര്‍​ച്ച് 30നാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ര്‍​ണ​റെ പി​ന്നീ​ട് കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 26ന് ​അ​യാൾ റ​ണ്‍​കോ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

Latest News

Corehub Up