Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DogLoyalty

Special

"അ​വ​ർ തി​രി​കെ വ​രും..." നേ​പ്പാ​ൾ ദു​ര​ന്ത​ഭൂ​മി​യി​ൽ നി​ന്നും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്നൊ​രു കാ​ത്തി​രി​പ്പ്

നേ​പ്പാ​ളി​ലെ ക​ന​ത്ത പ്ര​ള​യം വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലും ഏ​വ​രെ​യും ഈ​റ​ന​ണി​യി​ക്കു​ന്ന കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വി​ട്ടു​പോ​കാ​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ.

പ്രി​യ​പ്പെ​ട്ട​വ​രെ കാ​ണാ​താ​യി മ​നു​ഷ്യ​ർ തി​ര​ച്ചി​ൽ തു​ട​രു​മ്പോ​ൾ, ത​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന ഇ​ട​ങ്ങ​ളി​ൽ ത​ന്നെ ഉ​ട​മ​ക​ളു​ടെ വ​ര​വും കാ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഈ ​മി​ണ്ടാ​പ്രാ​ണി​ക​ൾ.

തൃ​ശൂ​ലി ബ​സാ​റി​ൽ നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​യ സ്ഥ​ല​ത്ത് ഒ​രു വ​ള​ർ​ത്തു​നാ​യ ദി​വ​സ​ങ്ങ​ളാ​യി കാ​വ​ലി​രി​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​യ ജെ​സി​ബി​ക​ളു​ടെ ശ​ബ്ദ​മോ ചു​റ്റു​മു​ള്ള കോ​ലാ​ഹ​ല​ങ്ങ​ളോ അ​വ​നെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ബി​സ്ക​റ്റു​ക​ൾ ന​ൽ​കി​യും പേ​രു​ക​ൾ വി​ളി​ച്ചും അ​വ​നെ അ​വി​ടെ​നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ൻ ആ ​അ​തി​ർ​ത്തി വി​ട്ടു​പോ​കാ​ൻ ത​യ്യാ​റാ​യി​ല്ല. പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് എ​ന്തു​പ​റ്റി​യെ​ന്ന് അ​റി​യാ​തെ അ​വ​ർ തി​രി​കെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ൻ അ​വി​ടെ​ത്ത​ന്നെ ക​ഴി​യു​ന്ന​ത്.

ധു​ങ്കെ​യി​ലും കാ​ണാ​താ​യ ഹോ​ട്ട​ലു​ട​മ​യ്ക്കാ​യി ലി​ല്ലി എ​ന്ന നാ​യ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ​കു​തി​യോ​ളം ഒ​ലി​ച്ചു​പോ​യ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ചെ​ളി​യി​ൽ കു​ളി​ച്ച് ഉ​ട​മ​ക​ളെ കാ​ത്തി​രി​ക്കു​ന്ന നാ​യ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ങ്ക​ട​ക്കാ​ഴ്ച​യാ​കു​ന്നു.

ദു​ര​ന്ത​ത്തി​ന്‍റെ വ​ലി​യ ആ​ഘാ​ത​ത്തി​നി​ട​യി​ലും, ഈ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ സ്നേ​ഹ​വും വി​ശ്വ​സ്ത​ത​യും നേ​പ്പാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം വേ​ദ​ന​യും ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​മാ​യി മാ​റു​ക​യാ​ണ്.

Latest News

Corehub Up