ന്യൂഡൽഹി: ഉത്സവ സീസൺ ആരംഭിച്ചതോടെ രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് വിമാനക്കമ്പനികൾ. ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 450 ശതമാനത്തിലധികമാണു വർധന. ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം നാട്ടിലേക്കു പോകാനും അവധിക്കാല യാത്രകൾക്കുമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ തയാറെടുക്കുന്ന യാത്രക്കാരാണ് വിമാനക്കമ്പനികളുടെ ഈ കൊടുംകൊള്ളയ്ക്ക് ഇരയാകുന്നത്.