Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DomesticCricket

ഉ​ർ​വി​ലി​ന് ഇ​ര​ട്ട സെ​ഞ്ചു​റി, റ​ൺ​മ​ല തീ​ർ​ത്ത് ഗു​ജ​റാ​ത്ത്; കേ​ര​ളം പൊ​രു​തു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ ഗു​ജ​റാ​ത്തി​ന് കൂ​റ്റ​ൻ സ്കോ​ർ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 533 റ​ൺ​സി​ന് ഗു​ജ​റാ​ത്ത് ഡി​ക്ല​യ​ർ ചെ​യ്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി നേ​രി​ട്ടു. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 74 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം.

പു​റ​ത്താ​കാ​തെ 210 റ​ൺ​സ് നേ​ടി​യ ഉ​ർ​വി​ൽ പ​ട്ടേ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഗു​ജ​റാ​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 300 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഗു​ജ​റാ​ത്തി​നാ​യി ഉ​ർ​വി​ൽ പ​ട്ടേ​ലും വി​ശാ​ൽ ജ​യ്‌​സ്വാ​ളും ചേ​ർ​ന്ന് മി​ക​ച്ച പ്ര​ക​ട​നം തു​ട​ർ​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് 68 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ടെ ഉ​ർ​വി​ൽ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി.

സ്കോ​ർ 368ൽ ​എ​ത്തി​യ​പ്പോ​ൾ 77 റ​ൺ​സെ​ടു​ത്ത വി​ശാ​ൽ ജ​യ്‌​സ്വാ​ൾ റ​ണ്ണൗ​ട്ടാ​യി. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ചി​ന്ത​ൻ ഗ​ജ​യെ (ഒ​ന്ന്) എ​ൻ.​പി. ബേ​സി​ൽ എ​ൽ​ബി​ഡ​ബ്ല്യു​വി​ൽ കു​ടു​ക്കി. എ​ന്നാ​ൽ ഉ​ർ​വി​ൽ പ​ട്ടേ​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്നു. എ​ട്ടാം വി​ക്ക​റ്റി​ൽ അ​മി​ത് ദേ​ശാ​യി​യു​മാ​യി ചേ​ർ​ന്ന് 78 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 36 റ​ൺ​സെ​ടു​ത്ത അ​മി​തി​നെ ആ​ദി​ത്യ സ​ർ​വാ​ടെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​ച്ച​ത്.

തു​ട​ർ​ന്നെ​ത്തി​യ സി​ദ്ധാ​ർ​ഥ് ദേ​ശാ​യി ഉ​ർ​വി​ലി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഒ​രു​വ​ശ​ത്ത് ഉ​ർ​വി​ൽ ത​ക​ർ​ത്ത​ടി​ച്ച് ഇ​ര​ട്ട സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ച്ച​പ്പോ​ൾ മ​റു​വ​ശ​ത്ത് സി​ദ്ധാ​ർ​ഥ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ പി​ടി​ച്ചു​നി​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് 82 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​ൽ 18 റ​ൺ​സാ​യി​രു​ന്നു സി​ദ്ധാ​ർ​ഥി​ന്‍റെ സം​ഭാ​വ​ന. സി​ദ്ധാ​ർ​ഥ് പു​റ​ത്താ​യ​തോ​ടെ ഗു​ജ​റാ​ത്ത് ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു.

കേ​ര​ള​ത്തി​നാ​യി എ​ൻ.​പി. ബേ​സി​ൽ മൂ​ന്ന് വി​ക്ക​റ്റും ആ​ദി​ത്യ സ​ർ​വാ​തെ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. 11 റ​ൺ​സെ​ടു​ത്ത രോ​ഹ​നെ അ​ർ​സാ​ൻ നാ​ഗ്വാ​സ്വെ​ല്ല​യു​ടെ പ​ന്തി​ൽ സ​ര​ൾ പ്ര​ജാ​പ​തി ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കി. പി​ന്നാ​ലെ 10 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പി. ​നാ​യ​രെ​യും അ​ർ​സാ​ൻ മ​ട​ക്കി. 17 റ​ൺ​സെ​ടു​ത്ത വ​രു​ൺ നാ​യ​നാ​രും പു​റ​ത്താ​യ​തോ​ടെ കേ​ര​ളം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 45 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദും സ​ച്ചി​ൻ ബേ​ബി​യും കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ഇ​ന്ന​ത്തെ ക​ളി അ​വ​സാ​നി​പ്പി​ച്ചു. ക​ളി നി​ർ​ത്തു​മ്പോ​ൾ വി​ഷ്ണു വി​നോ​ദ് 21 റ​ൺ​സു​മാ​യും സ​ച്ചി​ൻ ബേ​ബി 14 റ​ൺ​സു​മാ​യും ക്രീ​സി​ലു​ണ്ട്.

Latest News

Corehub Up