കോതമംഗലം: പിണവൂർകുടി ട്രൈബൽ സ്കൂൾ ബോയ്സ് ഹോസ്റ്റലിലേക്ക് ദുബായ് മർഹബ ലയൺസ് ക്ലബ് ഫാനുകൾ നൽകി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ദുബായ് മർഹബ ലയൺസ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ, സെക്രട്ടറി ലിജി മാത്യു, ട്രഷറർ ടാനിഷ് കുത്തൂർ, അംഗങ്ങളായ മധു, സജിമോൻ, ബേസിൽ, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.