Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donors

മി​യ​യു​ടെ ചി​കി​ത്സ​യ്ക്കു സു​മ​നു​സ​ക​ൾ കൈ​കോ​ർ​ത്തു , മൂ​ന്നു ദി​വ​സം കൊ​ണ്ടു സ​മാ​ഹ​രി​ച്ച​ത് 16.05 കോ​ടി രൂ​പ

മൂ​വാ​റ്റു​പു​ഴ: ഒ​രി​ക്ക​ൽ​ക്കൂ​ടി മ​ല​യാ​ളി​ക​ളും ലോ​ക​വും അ​ലി​വോ​ടെ കൈ​കോ​ർ​ത്തു. ഒ​രു കു​ഞ്ഞി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ മൂ​ന്നു ദി​വ​സം കൊ​ണ്ടു സ​മാ​ഹ​രി​ച്ച​ത് 16.05 കോ​ടി രൂ​പ. അ​പൂ​ര്‍​വ രോ​ഗം ബാ​ധി​ച്ച ആ​റ് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മി​യ മ​രി​യ ജി​നു എ​ന്ന കു​രു​ന്നി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​മാ​യ തു​ക സു​മ​നു​സ​ക​ൾ കൈ​കോ​ർ​ത്ത​തോ​ടെ സ​മാ​ഹ​രി​ക്കാ​നാ​യി.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്എം​എ ടൈ​പ്പ് 1) എ​ന്ന ഗു​രു​ത​ര​മാ​യ ന്യൂ​റോ മ​സ്‌​കു​ലാ​ര്‍ ഡി​സോ​ര്‍​ഡ​ർ ബാ​ധി​ച്ച മൂ​വാ​റ്റു​പു​ഴ എ​നാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജി​നു​വി​ന്‍റെ​യും നി​മ്മി ജോ​ഷി​യു​ടെ​യും മ​ക​ളാ​യ മി​യ​യ​ക്കു വേ​ണ്ടി​യാ​ണ് സു​മ​നു​സ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ തി​രി​കെ പി​ടി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന ജീ​ന്‍ തെ​റാ​പ്പി​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നി​ന് 16 കോ​ടി​യാ​ണ് വി​ല. കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ലി​ലെ പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ. ​സ്മി​ലു മോ​ഹ​ന്‍​ലാ​ലി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ ന​ട​ക്കു​ന്ന​ത്. റി​സ്ഡി​പ്ലാം എ​ന്ന മ​രു​ന്നാ​ണ് ന​ല്‍​കു​ന്ന​ത്. കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ പൂ​ര്‍​ണ​മാ​യും ര​ക്ഷി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​ക്കു​ന്ന ജീ​ന്‍ തെ​റാ​പ്പി മ​രു​ന്ന് എ​ത്ര​യും വേ​ഗം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം. ജീ​ന്‍ തെ​റാ​പ്പി​യി​ലൂ​ടെ കു​ട്ടി​യു​ടെ ആ​രോ​ഗ്യം ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും.

ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ ജി​നു​വി​ന്‍റെ ചെ​റി​യ വ​രു​മാ​നം കൊ​ണ്ട് കു​ഞ്ഞി​ന്‍റെ ദൈ​നം​ദി​ന ചി​കി​ത്സാ ചെ​ല​വു​ക​ള്‍ പോ​ലും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, മി​യ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക് തൃ​ശൂ​ര്‍ കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ല്‍ ശാ​ഖ​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ്‌​ലി ഫ്രാ​ന്‍​സി​സ്, പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ജോ​സ്, മാ​താ​വ് നി​മ്മി ജോ​ഷി എ​ന്നി​വ​രു​ടെ പേ​രി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. ദീ​പി​ക ഉ​ൾ​പ്പ​ടെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ല്റ്ഫോ​മു​ക​ളി​ലൂ​ടെ​യും മി​യ​യെ​ക്കു​റി​ച്ച​റി​ഞ്ഞ അ​നേ​ക​ർ ചെ​റു​തും വ​ലു​തു​മാ​യ തു​ക ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും മാ​താ​പി​താ​ക്ക​ൾ ന​ന്ദി അ​റി​യി​ച്ചു. എ​ത്ര​യും വേ​ഗം മ​രു​ന്നെ​ത്തി​ച്ചു മി​യ​യു​ടെ ചി​കി​ത്സ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ.

Latest News

Corehub Up