Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DoorsOpen

വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ട് സ​ര്‍​വീ​സ്: 2,021 സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ കേസെടുത്തു

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് 2,021 സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്തു. സെ​​​​പ്റ്റം​​​​ബ​​​​ര്‍ 23 മു​​​​ത​​​​ല്‍ 30 വ​​​​രെ പൊ​​​​ലി​​​​സ് സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ്പെ​​​​ഷ്യ​​​​ല്‍ ഡ്രൈ​​​​വി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യ​​​​ധി​​​​കം ബ​​​​സു​​​​ക​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ഡ്രൈ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 31,408 ബ​​​​സു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ 2021 ബ​​​​സു​​​​ക​​​​ള്‍​ക്കാ​​​​യി 5,57,000 രൂ​​​​പ​​​​യാ​​​​ണു പി​​​​ഴ​​​യീ​​​ടാ​​​​ക്കി​​​​യ​​​​ത്. ഡ്രൈ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2014 ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ല്‍ 10,784 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

തു​​​​റ​​​​ന്നു​​​​വ​​​​ച്ച വാ​​​​തി​​​​ലി​​​​ലൂ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ര്‍ തെ​​​​റി​​​​ച്ചു​​​​വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ര​​​​ണ​​​​ങ്ങ​​​​ളും ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളും റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു പൊ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ തു​​​​റ​​​​ന്നു​​​​വ​​​​ച്ച വാ​​​​തി​​​​ലി​​​​ലൂ​​​​ടെ തെ​​​​റി​​​​ച്ചു​​​​വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ യാ​​​​ത്ര​​​​ക്കാ​​​​ര്‍ മ​​​​രി​​​​ക്കു​​​​ക​​​​യും തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നു പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ബ​​​​സു​​​​ക​​​​ള്‍ ഓ​​​​ടു​​​​മ്പോ​​​​ള്‍ വാ​​​​തി​​​​ലു​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും അ​​​​ട​​​​ച്ചി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​വ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നാ​​​​ണ് ഡ്രൈ​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

ട്രാ​​​​ഫി​​​​ക് ആ​​​​ന്‍​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഇ​​​​ന്‍​സ്പെ​​​​ക്്ട​​​​ര്‍ ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ര്‍, ട്രാ​​​​ഫി​​​​ക് സോ​​​​ണ​​​​ല്‍ എ​​​​സ്പി​​​​മാ​​​​ര്‍, എ​​​​ന്‍​ഫോ​​​​ഴ്സ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗം എ​​​​ന്നി​​​​വ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഡ്രൈ​​​​വ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഹൈ​​​​വേ പ​​​​ട്രോ​​​​ള്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ളും എ​​​​ന്‍​ഫോ​​​​ഴ്സ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​വും തു​​​​ട​​​​ര്‍​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ തു​​​​ട​​​​രും.

നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടാ​​​​ല്‍ ട്രാ​​​​ഫി​​​​ക് ആ​​​​ന്‍​ഡ് റോ​​​​ഡ് സേ​​​​ഫ്റ്റി മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ന്‍റെ റോ​​​​ഡ് സു​​​​ര​​​​ക്ഷാ​​​സം​​​​രം​​​​ഭ​​​​മാ​​​​യ ശു​​​​ഭ​​​​യാ​​​​ത്ര വാ​​​​ട്സാ​​​​പ് ന​​​​മ്പ​​​​ര്‍ (9747001099) മു​​​​ഖേ​​​​ന നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫോ​​​​ട്ടോ, ഓ​​​​ഡി​​​​യോ, വീ​​​​ഡി​​​​യോ എ​​​​ന്നി​​​​വ​​​​യോ​​​​ടൊ​​​​പ്പം നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ന്ന ജി​​​​ല്ല, സ്ഥ​​​​ലം, തീ​​​​യ​​​​തി, സ​​​​മ​​​​യം, വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​മ്പ​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​റി​​​​യി​​​​ക്കാം.

Latest News

Corehub Up