Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DoubleCentury

ഇ​ഷാ​ന്‍ കി​ഷ​ന് ഇ​ര​ട്ട​സെ​ഞ്ചു​റി

ചെ​ന്നൈ: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ല്‍ അ​ര​ങ്ങേ​റി​യ ചെ​പ്പോ​ക്കി​ലെ ച​ത്ത​പി​ച്ചി​ല്‍ ഈ​സ്റ്റ് സോ​ണ്‍ ബാ​റ്റ​ര്‍​മാ​ര്‍ സൗ​ത്ത് സോ​ണി​ന് എ​തി​രേ റ​ണ്‍​സ് വാ​രി​ക്കൂ​ട്ടി.

ക്യാ​പ്റ്റ​ന്‍ ഇ​ഷാ​ന്‍ കി​ഷ​ന്‍ ഇ​ര​ട്ട​സെ​ഞ്ചു​റി​യു​മാ​യി റ​ണ്‍ വേ​ട്ട മു​ന്നി​ല്‍​നി​ന്നു ന​യി​ച്ച​പ്പോ​ള്‍ ഈ​സ്റ്റ് സോ​ണി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​ച്ച​ത് 708 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ സ്‌​കോ​റി​ല്‍. ര​ണ്ടു​ദി​നം പൂ​ര്‍​ണ​മാ​യി പ​ന്ത് എ​റി​ഞ്ഞ​ശേ​ഷം മാ​ത്ര​മാ​ണ് സൗ​ത്ത് സോ​ണി​ന് ഈ​സ്റ്റ് സോ​ണി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നു വി​രാ​മ​മി​ടാ​ന്‍ സാ​ധി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഡ​ബി​ള്‍ ഇ​ഷാ​ന്‍

ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 385 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഈ​സ്റ്റ് സോ​ണ്‍. 111 റ​ണ്‍​സു​മാ​യി ഇ​ഷാ​ന്‍ കി​ഷ​നും 63 റ​ണ്‍​സു​മാ​യി കു​മാ​ര്‍ കു​ശാ​ഗ്ര​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. ഇ​വ​രു​ടെ അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 230 റ​ണ്‍​സ് വ​രെ നീ​ണ്ടു. ഇ​തി​നി​ടെ നേ​രി​ട്ട 128-ാം പ​ന്തി​ല്‍ കു​മാ​ര്‍ കു​ശാ​ഗ്ര സെ​ഞ്ചു​റി​യി​ല്‍. 132 പ​ന്തി​ല്‍ 101 റ​ണ്‍​സ് എ​ടു​ത്ത കു​ശാ​ഗ്ര​യെ ത്രി​പു​ര​ണ വി​ജ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

എ​ന്നാ​ല്‍, ഒ​രു​വ​ശ​ത്ത് ഇ​ഷാ​ന്‍ കി​ഷ​ന്‍ ബാ​റ്റിം​ഗ് തു​ട​ര്‍​ന്നു. 204-ാം പ​ന്തി​ല്‍ 150ഉം 270-ാം ​പ​ന്തി​ല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി​യും 300-ാം പ​ന്തി​ല്‍ 250ഉം ​ക​ട​ന്നായിരുന്നു ഇ​ഷാ​ന്‍ കി​ഷ​ന്‍റെ മു​ന്നേ​റ്റം. 334 പ​ന്തി​ല്‍ 270 റ​ണ്‍​സ് നേ​ടി​യ ഇ​ഷാ​ന്‍ കി​ഷ​നെ​യും ത്രി​പു​ര​ണ വി​ജ​യ് മ​ട​ക്കി. സ്‌​കോ​ര്‍ 708ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ഒ​മ്പ​താ​മ​നാ​യാ​ണ് ഇ​ഷാ​ന്‍ മ​ട​ങ്ങി​യ​ത്.

ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ ഈ​സ്റ്റ് സോ​ണി​ന്‍റെ അ​വ​സാ​ന വി​ക്ക​റ്റും നി​ലം​പൊ​ത്തി. ത്രി​പു​ര​ണ വി​ജ​യ് നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. മ​ല​യാ​ളി പേ​സ​ര്‍ എം.​ഡി. നി​ധീ​ഷി​നും ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് സി​റാ​ജി​നും വി​ക്ക​റ്റ് ല​ഭി​ച്ചി​ല്ല. ടീം ​സ്‌​കോ​ര്‍ 611ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ഇ​ഷാ​ന്‍ കി​ഷ​ന്‍ റി​ട്ട​യേ​ര്‍​ഡ് നോ​ട്ടൗ​ട്ട് ആ​യി ക്രീ​സ് വി​ട്ടി​രു​ന്നു.

Latest News

Corehub Up