പൂന: 41-ാമതു ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്വാർട്ടർ. പെൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു.
ഗ്രൂപ്പ് എയിലെ നാലാം മത്സരത്തിൽ മധ്യപ്രദേശിനെ 71-50നു തകർത്ത് കേരള പെൺകുട്ടികൾ ചാമ്പ്യന്മാരായി ക്വാർട്ടറിലേക്കു മാർച്ച് ചെയ്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ ശക്തരായ പഞ്ചാബിനെ 82-69നു പരാജയപ്പെടുത്തിയാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്.