Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Downpour Art

Kasaragod

ക​ല​യു​ടെ പെ​രു​മ​ഴ​ക്കാ​ലം

വൃ​ശ്ചി​ക​മാ​സ​ത്തി​ൽ മു​മ്പെ​ങ്ങും കാ​ണാ​ത്ത​വി​ധം ഇ​ടി​മി​ന്ന​ലും മ​ഴ​യും പെ​യ്തി​റ​ങ്ങി​യ രാ​ത്രി ക​ഴി​ഞ്ഞ​പ്പോ​ൾ പെ​രി​യ​യി​ലെ ക​ലോ​ത്സ​വ​വേ​ദി ഉ​ണ​ർ​ന്ന​ത് ക​ല​യു​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തി​ലേ​ക്കാ​ണ്.

പ​രി​ച​മു​ട്ടു​ക​ളി​യു​ടെ​യും ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ​യും ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ​യും വ​ട്ട​പ്പാ​ട്ടി​ന്‍റെ​യും ഒ​പ്പ​ന​യു​ടെ​യും ച​ടു​ല​താ​ള​ങ്ങ​ളും കു​ച്ചി​പ്പു​ഡി​യു​ടെ​യും ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ​യും ഭാ​വ​സാ​ന്ദ്ര​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും മം​ഗ​ലം​ക​ളി​യു​ടെ ഗോ​ത്ര​താ​ള​വു​മെ​ല്ലാം വേ​ദി​ക​ളി​ൽ പെ​യ്തി​റ​ങ്ങി. മോ​ണോ ആ​ക്ട്, മി​മി​ക്രി, ചാ​ക്യാ​ർ​കൂ​ത്ത്, കൂ​ടി​യാ​ട്ടം, ഓ​ട്ട​ൻ​തു​ള്ള​ൽ​എ​ന്നി​വ​യെ​ല്ലാം പു​തു​ത​ല​മു​റ​യു​ടെ അ​ഭി​ന​യ​ശേ​ഷി​യു​ടെ മാ​റ്റു​ര​ച്ചു.

സം​ഘാ​ട​ക​ർ പ​ര​മാ​വ​ധി മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും മി​ക്ക വേ​ദി​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഏ​റെ വൈ​കി. പെ​രി​യ ജി​എ​ൽ​പി സ്കൂ​ളി​ലെ വേ​ദി ആ​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കു​ച്ചി​പ്പു​ഡി മ​ത്സ​രം സ്റ്റേ​ജി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം കാ​യ​ക്കു​ളം വി​ഷ്ണു ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ വേ​ദി ഒ​മ്പ​തി​ലേ​ക്ക് മാ​റ്റി​യ​തും മ​ത്സ​രാ​ർ​ഥി​ക​ളെ വ​ല​ച്ചു. വേ​ദി ആ​റി​ൽ മേ​ക്ക​പ്പി​ട്ട് കാ​ത്തി​രു​ന്ന കു​ട്ടി​ക​ളെ കാ​യ​ക്കു​ള​ത്തേ​ക്ക് വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ക​രം കാ​യ​ക്കു​ള​ത്ത് ന​ട​ത്താ​നി​രു​ന്ന മി​മി​ക്രി​യും മോ​ണോ ആ​ക്ടും വേ​ദി നാ​ലി​ലേ​ക്കും മാ​റ്റി.
അ​റ​ബി​ക് ക​ലോ​ത്സ​വ​വും സം​സ്കൃ​തോ​ത്സ​വ​വു​മ​ട​ക്കം മി​ക്ക വേ​ദി​ക​ളി​ലും കാ​ഴ്ച​ക്കാ​രു​ടെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മു​ണ്ടാ​യ​ത് ക​ലോ​ത്സ​വ​ത്തെ പെ​രി​യ​യി​ലെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​യി.

ലോ​കാ​യു​ക്ത വ​ഴി​യെ​ത്തി;ത​ന്മ​യ​യ്ക്ക് ഒ​ന്നാം​സ്ഥാ​നം


ലോ​ക​യു​ക്ത വ​ഴി ഓ​ട്ട​ൻ തു​ള്ള​ലി​ൽ ഒ​ന്നാ​മ​തെ​ത്തി മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സി​ലെ ത​ൻ​മ​യഅ​ശോ​ക്. ഹൊ​സ്ദു​ർ​ഗ് സ​ബ് ജി​ല്ല​യി​ലെ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​യ​ങ്കി​ലും
ത​ൻ​മ​യ ക്ക് ​അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.​തു​ട​ർ​ന്ന് ലോ​കാ യു​ക്ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.​അ​വി​ടെ നി​ന്നു​ള്ള അ​നു​കൂ​ല വി​ധി​യി​ലാ​ണ് ത​ൻ മ​യ മ​ൽ​സ​രി​ച്ച് വി​ജ​യ​ച്ച​ത്. വെ​ള്ളി​ക്കോ​ത്തെ പ്ര​വാ​സി​യാ​യ എം.​അ​ശോ​ക​ൻ്റെ​യും കെ.​അ​നി​ത​യു​ടെ​യും മ​ക​ളാ​ണ്.

ഹൊ​സ്ദു​ർ​ഗ്, ദു​ർ​ഗ മു​ന്നി​ൽ


പെ​രി​യ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം​ദി​നം 436 പോ​യ​ന്‍റു​മാ​യി ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല മു​ന്നി​ൽ. കാ​സ​ർ​ഗോ​ഡ് (430) ര​ണ്ടും ചെ​റു​വ​ത്തൂ​ർ (398) മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. 388 പോ​യ​ന്‍റോ​ടെ ബേ​ക്ക​ലും ചി​റ്റാ​രി​ക്ക​ലും നാ​ലാം​സ്ഥാ​ന​ത്തു​ണ്ട്. കു​മ്പ​ള (380), മ​ഞ്ചേ​ശ്വ​രം (305) എ​ന്നി​ങ്ങ​യൊ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യ​ന്‍റ് നി​ല.

സ്കൂ​ളു​ക​ളി​ൽ 123 പോ​യ​ന്‍റോടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ എ​ച്ച്എ​സ്എ​സ് കു​തി​പ്പ് തു​ട​രു​ക​യാ​ണ്. 95 വീ​തം പോ​യ​ന്‍റു​ക​ൾ നേ​ടി പി​ലി​ക്കോ​ട് സി​കെ​എ​ൻ​എ​സ് ജി​എ​ച്ച്എ​സ്എ​സും ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സും ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ് (81) മൂ​ന്നും മ​ഞ്ചേ​ശ്വ​രം എ​സ്എ​ടി​എ​ച്ച്എ​സ്എ​സ് (73) നാ​ലും സ്ഥാ​ന​ത്തു​ണ്ട്.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം ​പി നി​ർ​വ​ഹി​ച്ചു. കെ.​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.എ.​കെ.​എം.​അ​ഷ്‌​റ​ഫ് എം​എ​ൽ​എ 'പെ​രി​യ​കം 'സോ​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സാ​ബു ഏ​ബ്ര​ഹാം, ജി​ല്ലാ ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌ടർ പി.​സ​വി​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ക​ലോ​ത്സ​വം വി​ജി​ല​ൻ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ


പെ​രി​യ: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ മ​ത്സ​ര​ങ്ങ​ളും വി​ധി​നി​ർ​ണ​യ ന​ട​പ​ടി​ക​ളും വി​ജി​ല​ൻ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ.മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ലും വി​ധി​നി​ർ​ണ​യ​ത്തി​ലും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി വി.​കെ.​വി​ശ്വം​ഭ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.


മ​ത്സ​ര​വേ​ദി​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം, വി​ധി​നി​ർ​ണ​യ​ത്തി​ലെ സു​താ​ര്യ​ത, മ​ത്സ​ര​ഫ​ല​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ജി​ല​ൻ​സ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​നാ​യി വി​വി​ധ വേ​ദി​ക​ളി​ലാ​യി പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് വേ​ദി​ക​ളി​ലെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.


വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​വ​രു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യി​ട്ടു​ള്ള വി​ധി​ക​ർ​ത്താ​ക്ക​ൾ, സ്ഥി​ര​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്ന​വ​ർ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഒ​രു മ​ത്സ​ര​ത്തി​ലെ വി​ധി​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​തും പ​രി​ശോ​ധി​ക്കും.

മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ന​നു​സ​രി​ച്ച​ല്ലാ​തെ ഫ​ല​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ​മാ​യ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടോ, വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും വി​ജി​ല​ൻ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ പ​രി​ധി​യി​ലു​ണ്ട്. ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ക​യോ, വി​ധി​നി​ർ​ണ​യ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ക്ക​പ്പെ​ടു​ക​യോ ചെ​യ്താ​ൽ അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

മ​ത്സ​ര​വേ​ദി​ക​ളി​ൽ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും ഇ​ട​യി​ൽ ന​ട​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളും വി​ജി​ല​ൻ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ത്സ​ര​ഫ​ല​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​മോ ഇ​ട​പെ​ട​ലോ ഉ​ണ്ടാ​കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ നി​ന്ന് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തു​വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ പ​രാ​തി​ക​ൾ​ക്കും ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് വി​ജി​ല​ൻ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Latest News

Corehub Up