പാലക്കാട്: മാലിന്യപരിപാലനം സുസ്ഥിര വികസനപരിപാടിയുടെ ഭാഗമാകണമെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റും ഐആർടിസി ചെയർപേഴ്സണുമായ ഡോ.സി. രാമകൃഷ്ണൻ. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ സംഘടിപ്പിക്കുന്ന ഹരിത സഹായ സ്ഥാപന കോ- ഓർഡിനേറ്റർമാർക്കുള്ള ത്രിദിന പരിശീലനക്യാന്പ് മുണ്ടൂർ ഐആർടിസി കാന്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐആർടിസി രജിസ്ട്രാർ എ. രാഘവൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങിൽ എച്ച്എസ്എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.ബി. ജയകുമാർ, ഐആർടിസി ഡയറക്ടർ ഓഫ് റിസർച്ച് ഡോ.കെ.കെ. സീതാലക്ഷ്മി, മുൻ ഡയറക്ടർ പ്രഫ.പി.കെ. രവീന്ദ്രൻ, വേസ്റ്റ് മാനേജ്മെന്റ് ഡിവിഷൻ മേധാവി ഡോ.പി.എൻ. ദാമോദരൻ, പരിഷത്ത് പ്രൊഡക്ഷൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.കെ. പ്രകാശൻ, ഐആർടിസി പിഐയു സെക്രട്ടറി പി. നാരായണൻകുട്ടി, എച്ച്എസ്എസ് റീജണൽ കോ-ഓർഡിനേറ്റർ വി.കെ. ജയ് സോമനാഥൻ എന്നിവർ പങ്കെടുത്തു.
ക്യാന്പ് ഡയറക്ടർ എൻ. ജഗ്ജീവൻ ക്യാന്പ് വിശദീകരണം നടത്തി. പ്രഫ.പി.കെ. രവീന്ദ്രൻ, ഡോ.സി.ജോർജ് തോമസ് എന്നിവർ ക്ലാസെടുത്തു. വിവിധ സമാന്തരസെഷനുകളിൽ ഡോ.പി.എൻ. ദാമോദരൻ, എൻ.കെ. പ്രകാശൻ, കെ. പ്രസാദ്, എ. നിഖിൽ, അഞ്ജലി രാജഗോപാൽ എന്നിവർ വിഷയാവതരണം നടത്തി.
വിവിധ ജില്ലകളിൽ നിന്നുള്ള 130 കോ- ഓർഡിനേറ്റർമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ക്യാന്പ് നാളെ സമാപിക്കും.