കൊല്ലം: ബംഗളൂരുവിൽനടന്ന ബിടിഎസി 2026 ദേശീയ സമ്മേളനത്തിൽ പൗൾട്രി സയൻസ് വിഭാഗത്തിൽ മികച്ച വനിതാ ഗവേഷണ പ്രബന്ധത്തിനുള്ള ദേശീയ അവാർഡ് ഡോ. സി.എസ്. സുജയ്ക്ക് സമ്മാനിച്ചു.
തലശേരി കോഴികളിലെ ജനിതക വൈവിധ്യവും സമ്പൂർണ ജീനോം സീക്വൻസിംഗും എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിനാണ് അവാർഡ്.
തിരുമുല്ലവാരം ജോയ് ഡെയിലില്‍ സെബാസ്റ്റ്യൻ- സെലിൻ ദമ്പതികളുടെ മകളായ സുജ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറാണ്. നാഗ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻഐഓഎച്ച്) ലെ സയന്റിസ്റ്റ് ഡോ. ടി.ആർ. അരുണാണ് ഭർത്താവ്.