Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. K.K. Sulaikha

ഡോ. ​കെ.​കെ. സു​ലൈ​ഖ അന്തരിച്ചു

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: സാ​​​​ഹി​​​​ത്യ​​​​കാ​​​​രി​​​​യും പു​​​​രോ​​​​ഗ​​​​മ​​​​ന ക​​​​ലാ​​​​സാ​​​​ഹി​​​​ത്യ സം​​​​ഘം സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ഗ​​​​വ. കോ​​​​ള​​​​ജ് റി​​​​ട്ട. പ്രി​​​​ന്‍​സി​​​​പ്പ​​​​ലു​​​​മാ​​​​യ ഡോ. ​​​​കെ.​​​​കെ. സു​​​​ലൈ​​​​ഖ (66) അ​​​​ന്ത​​​​രി​​​​ച്ചു.

ക​​​​ബ​​​​റ​​​​ട​​​​ക്കം ഇ​​​​ന്നു പ​​​ത്തി​​​ന് ചെ​​​​ങ്ങ​​​​മ​​​​നാ​​​​ട് പാ​​​​ല​​​​പ്ര​​​​ശേ​​​​രി ജു​​​​മാ മ​​​​സ്ജി​​​​ദ് ഖ​​​​ബ​​​​ര്‍​സ്ഥാ​​​​നി​​​​ല്‍. സം​​​​സ്ഥാ​​​​ന ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ന്‍ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നും ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രാ​​​​റും മു​​​​ന്‍ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​യു​​​​മാ​​​​യ പി.​​​​കെ. ഹ​​​​നീ​​​​ഫ​​​​യു​​​​ടെ (ചെ​​​​ങ്ങ​​​​മ​​​​നാ​​​​ട് പാ​​​​ല​​​​പ്ര​​​​ശേ​​​​രി പ​​​​റേ​​​​ലി​​​​ല്‍) ഭാ​​​​ര്യ​​​​യാ​​​​ണ്.

വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ മ​​​​ല​​​​യാ​​​​ളം പ്ര​​​​ഫ​​​​സ​​​​റാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നാ​​​​ദ​​​​ഭ​​​​രി​​​​ത​​​​മാ​​​​യ ചി​​​​ദം​​​​ബ​​​​ര​​​​ങ്ങ​​​​ള്‍, കേ​​​​ര​​​​ള മു​​​​സ്‌​​​ലിം ന​​​​വോ​​​​​ത്ഥാ​​​ന​​​ത്തി​​​​ല്‍ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ന്‍റെ പ​​​​ങ്ക്, സാ​​​​മൂ​​​​ഹി​​​​ക​​​​ത​​​​യു​​​​ടെ വ്യ​​​​തി​​​​രി​​​​ക്ത​​​​ത ബ​​​​ഷീ​​​​ര്‍ കൃ​​​​തി​​​​ക​​​​ളി​​​​ല്‍ എ​​​​ന്നീ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​വി​​​​യും സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​നു​​​​മാ​​​​യ ബ​​​​ക്ക​​​​ര്‍ മേ​​​​ത്ത​​​​ല സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ്. മ​​​​റ്റു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍: മു​​​​ഹ​​​​മ്മ​​​​ദ്, അ​​​​ബ്ദു​​​​ള്ള, അ​​​​ലി.

Latest News

Corehub Up