Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. K.N. Panicker

ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് കേ​ര​ളം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ൻ ഡോ. ​​​​കെ.​​​​എ​​​​ൻ. പ​​​​ണി​​​​ക്ക​​​​ർ​​​​ക്ക് കേ​​​​ര​​​​ളം വി​​​​ട​​​​ചൊ​​​​ല്ലി. സം​​​​സ്കാ​​​​രം ന​​​​ട​​​​ന്ന തെ​​​​ക്കാ​​​​ട് ശാ​​​​ന്തി​​​​ക​​​​വാ​​​​ട​​​​ത്തി​​​​ലും ക​​​​വ​​​​ടി​​​​യാ​​​​റി​​​​ലെ വീ​​​​ട്ടി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാം​​​​സ്കാ​​​​രി​​​​ക രാ​​​​ഷ്‌​​ട്രീ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള നി​​​​ര​​​​വ​​​​ധി പ്ര​​​​മു​​​​ഖ​​​​ർ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ ക​​​​വ​​​​ടി​​​​യാ​​​​ർ ജ​​​​വ​​​​ഹ​​​​ർ ന​​​​ഗ​​​​റി​​​​ലെ നി​​​​കു​​​​ഞ്ജം ഫോ​​​​ർ​​​​ച്യൂ​​​​ണ്‍ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നാ​​​​നാ​​​​തു​​​​റ​​​​ക​​​​ളി​​​​ലു​​​​ള്ള നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി.

മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പു​​​​ഷ്പ​​​​ച​​​​ക്രം അ​​​​ർ​​​​പ്പി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, എം.​​​​ബി. രാ​​​​ജേ​​​​ഷ്, വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ, ആ​​​​ർ. ബി​​​​ന്ദു, കെ. ​​​​രാ​​​​ജ​​​​ൻ, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ​​​​ത്തി അ​​​​ന്ത്യോ​​​​പ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ർ​​​​ണ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ഡോ. ​​​​കെ.​​​​എ​​​​ൻ. പ​​​​ണി​​​​ക്ക​​​​ർ​​ക്ക് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​ച്ചേ​​​​രാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല.

Latest News

Corehub Up