കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയും കോളജ് അധ്യാപകനായിരുന്ന ഡോ. എം.കെ. റാമിന്റെ ഒളിത്താവളം ക്രൈംബ്രാഞ്ച് സംഘം കണ്ടെ ത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല.
ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് റാം ആന്ധ്ര യിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിലേക്കു മാറുകയായിരുന്നു. നാലു ദിവസം മുന്പാണ് കണ്ണൂരിലെ ക്രൈം ബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയത്. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള റാമിനെ പിടികൂടാൻ ആന്ധ്ര പോലിസിന്റെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.
തിരുവനന്തപുരം ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തു വീട്ടിൽ വൈ. രാജൻ,-സി.ആർ.ലത ദമ്പതികളുടെ മകൻ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ 10നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചത്. മുഖ്യപ്രതി റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ 12നാണ് ഹൈക്കോടതി തള്ളിയത്. ചോദ്യം ചെയ്യലിന് തടസമില്ലെന്നും അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞിരുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
ഏപ്രിൽ 30നാണ് കേസ് അന്വേഷണം സിറ്റി പോലീസ് മുൻ കമ്മീഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്നും ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചിറ്റൂരിൽ റാമിനെ തേടി പോയത്. റാം സുപ്രീം കോടതിയിൽനിന്ന് മുൻകൂർജാമ്യം നേടാനുള്ള ത്തിലാണെന്നാണ് വിവരം.