Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Mary Shiny

Europe

കേംബ്രിജിന്‍റെ ഇറ്റാലിയൻ കമ്യൂണിറ്റി അംബാസഡറായി ഡോ. മേരി ഷൈനി 

റോം: ​ലോ​ക​പ്ര​ശ​സ്ത​മാ​യ കേം​ബ്രി​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഇ​ടം​പി​ടി​ച്ച് മ​ല​യാ​ളി അ​ധ്യാ​പി​ക ഡോ. ​മേ​രി ഷൈ​നി. കേം​ബ്രി​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​സ് പു​റ​ത്തി​റ​ക്കി​യ അ​ന്താ​രാ​ഷ്‌ട്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലാ​ണ് ഡെ​ഡി​ക്കേ​റ്റ​ഡ് ടീ​ച്ച​ർ എ​ന്ന നി​ല​യി​ൽ ഡോ. ​മേ​രി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മ​റ്റൊ​രു അ​പൂ​ർ​വ ബ​ഹു​മ​തി കൂ​ടി ഇ​വ​രെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കേം​ബ്രി​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​റ്റ​ലി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത "ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ർ​മാ​രി​ൽ' ഒ​രാ​ളാ​യി ഡോ. ​മേ​രി ഷൈ​നി നി​യ​മി​ത​യാ​യി.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ ഇ​വ​ർ, നി​ല​വി​ൽ കേം​ബ്രി​ജ് എ​ക്സാം ഓ​ഫീ​സ​റാ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പീ​ക്കിം​ഗ് എ​ക്സാ​മി​ന​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള കേം​ബ്രി​ജ് അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ​യും ഇ​റ്റ​ലി​യു​ടെ​യും അ​ഭി​മാ​ന​മാ​യി മാ​റിയി​രി​ക്കു​ക​യാ​ണ് ഈ ​തൃ​ശൂ​ർ വ​ട​ക്കാ​ൻ​ഞ്ചേ​രി സ്വ​ദേ​ശി​നി.

റി​ട്ട. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ൻ പൊ​ൻ​പ​റ​മ്പി​ൽ തോ​മ​സ് പോ​ളി​ന്‍റെ​യും ആ​നി​സ് പോ​ളി​ന്‍റെ​യും മ​ക​ളാ​ണ്. റോ​മി​ലെ ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലാ​യ മേ​രി ഷൈ​നി, 2022-ൽ ​കേം​ബ്രി​ജ് ഡെ​ഡി​ക്കേ​റ്റ​ഡ് ടീ​ച്ച​ർ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

113 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ഴാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ആ​റ് വി​ജ​യി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേം​ബ്രി​ജിന്‍റെ അ​ന്താ​രാ​ഷ്ട്ര പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് സ്ഥാ​നം ന​ൽ​കി​യ​ത്.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വി​നാ​യി നാ​ല് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി​ക​ളും ഡോ​ക്ട​റേ​റ്റും നേ​ടി​യ ഡോ. ​മേ​രി, വ​ർ​ഷ​ങ്ങ​ളാ​യി റോ​മി​ലാ​ണ് താ​മ​സം. തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ഷൈ​ജു മ​ഞ്ഞ​ളി​യാ​ണ് ഭ​ർ​ത്താ​വ്.

കേ​സി​യ, കെ​ലി​സ്റ്റ, കെ​ൻ​ഡ​ലി​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ലോ​കോ​ത്ത​ര വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഒ​രു മ​ല​യാ​ളി അ​ധ്യാ​പി​ക ഇ​ത്ത​ര​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ത​ര അ​ധ്യാ​പ​ക​ർ​ക്കും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്.

Latest News

Corehub Up