കോട്ടയം: കേരളാ ഹോമിയോ ശാസ്ത്രവേദിയുടെ 29-ാമത് ഡോ. സാമുവല്‍ ഹാനിമാന് ദേശീയ പുരസ്കാരത്തിന് മലപ്പുറം വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ കാന്‍സര്‍ കെയര്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനു കൃഷ്ണന് അര്‍ഹനായി.
ഡോ. വിനു കൃഷ്ണന്റെ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്തും വിദേശ രാജ്യങ്ങളില്‍ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങ്ങളിൽ അവതരിപ്പിച്ച വിവിധ പ്രബന്ധങ്ങളും മികവും കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നത്.
ഏപ്രില്‍ 12ന് തിരുവല്ല ഹോട്ടല്‍ അശോക ഇന്റര്‍നാഷണലില്‍ ഹോമിയോശാസ്ത്രവേദി സംഘടിപ്പിക്കുന്ന ലോകഹോമിയോപ്പതി ദിനാഘോഷത്തില്‍ 30,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.