Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrAzadMoopen

Middle East and Gulf

ഫോ​ബ്സ് മി​ഡി​ൽ ഈ​സ്റ്റ് ഹെ​ൽ​ത്ത്കെ​യ​ർ പ​ട്ടി​ക​യി​ൽ തി​ള​ങ്ങി മ​ല​യാ​ളി​ക​ൾ; ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും ഡോ. ​ആ​സാ​ദ് മൂ​പ്പ​നും ആ​ദ്യ അ​ഞ്ചി​ൽ

ദു​ബാ​യി: പ്ര​മു​ഖ ബി​സി​ന​സ് മാ​ഗ​സി​നാ​യ ഫോ​ബ്സ് മി​ഡി​ൽ ഈ​സ്റ്റ് പു​റ​ത്തു​വി​ട്ട 2026-ലെ ​ടോ​പ്പ് ഹെ​ൽ​ത്ത്കെ​യ​ർ ലീ​ഡേ​ഴ്സ് പ​ട്ടി​ക​യി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത് മ​ല​യാ​ളി സം​രം​ഭ​ക​രും എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും.

ആ​സ്റ്റ​ർ ഡിഎം ഹെ​ൽ​ത്ത്കെ​യ​ർ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​നും മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​നും ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് ഫൗ​ണ്ട​റും ചെ​യ​ർ​മാ​നും സിഇഒ​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലു​മാ​ണ് ഈ ​അ​ഭി​മാ​ന നേ​ട്ട​ത്തി​ന്‍റെ മു​ൻ​പ​ന്തി​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ഹെ​ൽ​ത്ത്കെ​യ​ർ സ്ഥാ​പ​ക​രി​ലാ​ണ് ഇ​രു​വ​രു​ടെ​യും സ്ഥാ​നം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച, നി​ക്ഷേ​പം, ന​വീ​ക​ര​ണം, വി​പു​ലീ​ക​ര​ണം, വ്യ​വ​സാ​യ രം​ഗ​ത്തെ സ്വാ​ധീ​നം എ​ന്നി​വ വി​ല​യി​രു​ത്തി ഫൗ​ണ്ട​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്നീ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഫോ​ബ്സ് റാ​ങ്കിംഗ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​നി​ര​യി​ൽ ഡോ. ​ആ​സാ​ദ് മൂ​പ്പ​നും ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും

സ്ഥാ​പ​ക​രു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ. 1987-ൽ ​ദു​ബാ​യി​യിൽ ഒ​രു ചെ​റി​യ ക്ലി​നി​ക്കി​ൽ തു​ട​ങ്ങി, മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​യി ആ​സ്റ്റ​ർ ഡിഎം ഹെ​ൽ​ത്ത്കെ​യ​റി​നെ വ​ള​ർ​ത്തി​യെ​ടു​ത്ത​ത് ഡോ. ​മൂ​പ്പ​നാ​ണ്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലു​മാ​യി 1,025 സ്ഥാ​പ​ന​ങ്ങ​ളു​ള്ള ആ​സ്റ്റ​റി​ൽ 65,000-ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​താ​യി ഫോ​ബ്സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജിസിസി​യി​ൽ 16 ആ​ശു​പ​ത്രി​ക​ളും 128 ക്ലി​നി​ക്കു​ക​ളും 360 ഫാ​ർ​മ​സി​ക​ളും ആ​സ്റ്റ​റി​ന് കീ​ഴി​ലു​ണ്ട്.

യുഎഇ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മാ​യി ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പു​തി​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് സ്ഥാ​പ​ക​നാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ.

2007-ൽ ​അ​ബു​ദാ​ബി​യി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് സ്ഥാ​പി​ച്ച അ​ദ്ദേ​ഹം ചെ​യ​ർ​മാ​ൻ പ​ദ​വി​ക്ക് പു​റ​മെ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ സിഇഒ പ​ദ​വി​യും ഏ​റ്റെ​ടു​ത്തി​രു​ന്നു.

യുഎഇ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മാ​യി നൂ​റോ​ളം ആ​സ്തി​ക​ളു​ള്ള ശൃം​ഖ​ല​യി​ൽ 20 ആ​ശു​പ​ത്രി​ക​ളാ​ണു​ള്ള​ത്. പ​തി​നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ ജോ​ലി ചെ​യ്യു​ന്ന ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് പ്ര​തി​വ​ർ​ഷം ഏ​ഴു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ൾ​ക്കാ​ണ് സേ​വ​നം ന​ൽ​കു​ന്ന​ത്.

പ​ട്ടി​ക​യി​ലെ മ​റ്റ് പ്ര​മു​ഖ സ്ഥാ​പ​ക​രും എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും

ഫൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മ​റ്റ് മു​ൻ​നി​ര മ​ല​യാ​ളി സം​രം​ഭ​ക​രും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. മു​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ (അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഫൗ​ണ്ട​ർ & ചെ​യ​ർ​മാ​ൻ): 40-ാം സ്ഥാ​നം.

മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ് വി.​പി (33 ഹോ​ൾ​ഡിംഗ്സ് ചെ​യ​ർ​മാ​ൻ & എം.​ഡി): 42-ാം സ്ഥാ​നം, ഡോ. ​സ​ണ്ണി കു​ര്യ​ൻ (ഡോ. ​സ​ണ്ണി ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് ഫൗ​ണ്ട​ർ & ചെ​യ​ർ​മാ​ൻ): 43-ാം സ്ഥാ​നം.

ഫോ​ബ്സ് മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​ത്ത്കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ്സ് പ​ട്ടി​ക​യി​ലും പ്ര​ഗ​ത്ഭ മ​ല​യാ​ളി പ്രഫ​ഷ​ണ​ലു​ക​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ഷെ​ർ​ബാ​സ് ബി​ച്ചു (ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ക്ലി​നി​ക്സ് യുഎഇ, ഒ​മാ​ൻ, ബ​ഹ്റിൻ ഗ്രൂ​പ്പ് സി​ഇഒ): 17-ാം സ്ഥാ​നം. ഷാ​നി​ല ലൈ​ജു (മെ​ഡ്കെ​യ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റേ​ഴ്സ് ഗ്രൂ​പ്പ് സിഇഒ): 64-ാം സ്ഥാ​നം.

ക​മ്പ​നി​യു​ടെ വ​ലു​പ്പം, വ​രു​മാ​നം, ആ​സ്തി​ക​ൾ, വ്യ​വ​സാ​യ രം​ഗ​ത്തെ സ്വാ​ധീ​നം, നേ​തൃ​പാ​ട​വം, ന​വീ​ക​ര​ണം, സ​മീ​പ​കാ​ല നേ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഫോ​ബ്സ് ഈ ​റാ​ങ്കിംഗ് ത​യാറാ​ക്കി​യ​ത്.

ര​ണ്ട് വ്യ​ത്യ​സ്ത പ​ട്ടി​ക​ക​ളി​ലാ​യി ഏ​ഴ് മ​ല​യാ​ളി ഹെ​ൽ​ത്ത്കെ​യ​ർ ലീ​ഡ​ർ​മാ​ർ ഇ​ടം​പി​ടി​ച്ച​ത് മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യി​ൽ മ​ല​യാ​ളി​ക​ൾ വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ​ങ്കി​ന് തെ​ളി​വാ​ണ്.

Latest News

Corehub Up