കോട്ടയം: യുഐസിസിയുടെ ആഭിമുഖ്യത്തില്‍ ഹോങ്കോംഗില്‍ നടക്കുന്ന വേള്‍ഡ് കാന്‍സര്‍ കോണ്‍ഗ്രസില്‍ കാരിത്താസ് ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ബോബന് തോമസ് പ്രബന്ധം അവതരിപ്പിക്കും.
24 മുതല്‍ 26 വരെയാണ് വേള്‍ഡ് കാന്‍സര്‍ കോണ്‍ഗ്രസ് നടക്കുന്നത്. കാന്‍സര്‍ പ്രതിരോധം, കമ്മ്യൂണിറ്റി ഓങ്കോളജി എന്നിവയില്‍ ഡോ. ബോബന് തോമസ് നടത്തിയ പഠനത്തിനാണ് ഹോങ്കോംഗില്‍ അവതരണാനുമതി ലഭിച്ചത്. 11 പേരടങ്ങുന്ന ആംപോക് (AMPOK- Association of Medical and Paediatric Oncologists of Kerala ) പ്രതിനിധി സംഘത്തെ നയിക്കുന്നത് സെക്രട്ടറി കൂടിയായ ഡോ. ബോബനാണ്.
വേള്‍ഡ് കാന്‍സര്‍ കോണ്‍ഗ്രസിനിടയില്‍ യുഐസിസി മേധാവികളുമായി ആംപോക് പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ കേരളത്തിലെ കാന്‍സര്‍ പ്രതിരോധ മേഖലയില്‍ യുഐസിസിയുടെ സഹകരണവും സേവനങ്ങളും ലഭ്യമാക്കാമെന്നും അടുത്ത വര്‍ഷം നടക്കുന്ന കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2.0 ല്‍ യുഐസിസിയുടെ പങ്കാളിത്തം ഉറപ്പാക്കാമെന്നും ആംപോക് പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നു.