Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrGeorgePaul

കോതമംഗലത്തിന്‍റെ ജനകീയ ഡോക്‌ടർക്കു യാത്രാമൊഴി

കോ​ത​മം​ഗ​ലം: കാ​രു​ണ്യ​വും മി​ക​വും സ​മ​ന്വ​യി​പ്പി​ച്ച ആ​തു​ര​സേ​വ​ന​ത്തി​ലൂ​ടെ കോ​ത​മം​ഗ​ല​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടി​യ ജ​ന​കീ​യ ഡോ​ക്‌​ട​ർ​ക്കു യാ​ത്രാ​മൊ​ഴി. അ​യ​നാ​ട​ൻ ഡോ​ക്‌​ട​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ങ്ക​ര അ​യ​നാ​ട്ട് ഡോ. ​ജോ​ർ​ജ് പോ​ൾ (79) ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം മു​നി​സി​പ്പ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ആ​ന​ന്ദ് ന​ഴ്സിം​ഗ് ഹോം ​ഒ​രു​കാ​ല​ത്ത് ചി​കി​ത്സ തേ​ടു​ന്ന ആ​യി​ര​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു. പ​ണം നോ​ക്കാ​തെ ചി​കി​ത്സ ന​ൽ​കി സ​ന്തോ​ഷ​ത്തോ​ടെ മ​ട​ക്കി അ​യ​യ്ക്കു​ന്ന ഡോ​ക്‌​ട​റെ​ക്കു​റി​ച്ചു പ​ഴ​മ​ക്കാ​ർ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ ന​ല്ല വി​ശേ​ഷ​ങ്ങ​ളേ​റെ.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ​നി​ന്നു​ൾ​പ്പ​ടെ സാ​ധാ​ര​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രു​മാ​യ നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണ് ദി​വ​സേ​ന ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്ന​ത്. ആ​തു​ര​സേ​വ​നം മാ​ന​വ​സേ​വ​യാ​ക്കി​യ ഡോ​ക്‌​ട​ർ ഏ​താ​നും ആ​ഴ്ച മു​മ്പു​വ​രെ ക്ലി​നി​ക്കി​ൽ എ​ത്തി​യി​രു​ന്നു.

ചെ​ങ്ക​ര അ​യ​നാ​ട്ട് വീ​ട്ടി​ൽ എ.​വി. പൗ​ലോ​സി​ന്‍റെ​യും ശോ​ശാ പൗ​ലോ​സി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യി​രു​ന്നു. കീ​രം​പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹൈ​സ്കൂ​ളി​ൽ​നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും എം.​എ. കോ​ള​ജി​ൽ​നി​ന്ന് ബി​എ​സ്‌​സി​യും നേ​ടി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നാ​ണ് എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ന്ത​രി​ച്ച ഡോ. ​ജോ​ർ​ജ് പോ​ളി​ന്‍റെ സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ചെ​ങ്ക​ര മാ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് നൂ​റോ​നോ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ ന​ട​ത്തും.

കോ​ട്ട​യം മ​റ്റ​ക്ക​ര വാ​ക്ക​യി​ൽ കു​ടും​ബാം​ഗം ലി​ല്ലി ജോ​ർ​ജ് പോ​ളാ​ണു ഭാ​ര്യ. ആ​ന​ന്ദ് ജോ​ർ​ജ് (ബി​സി​ന​സ്‌, ഓ​സ്ട്രേ​ലി​യ), ഡോ. ​അ​നൂ​പ് ജോ​ർ​ജ് (യു​എ​സ്എ), ഡോ. ​അ​രു​ൺ ജോ​ർ​ജ് പോ​ൾ (യു​എ​സ്എ) എ​ന്നി​വ​രാ​ണു മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: ജൂ​ലി ആ​ന​ന്ദ് അ​യ്മ​ന​ത്തു​പ​റ​മ്പി​ൽ (ന​ഴ്സ്, ഓ​സ്ട്രേ​ലി​യ), റീ​ജാ അ​നൂ​പ് തൈ​പ​റാം​പാ​ട്ട് (ന​ഴ്സ്, യു​എ​സ്എ).

Latest News

Corehub Up