കൊച്ചി: വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുടെ കുടുംബ ഡോക്ടര്‍ ആണ് താനെന്നും ഡോക്ടര്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
പരാതിക്കാരി ദീര്‍ഘകാലമായി തനിക്ക് കീഴില്‍ ചികിത്സ നടത്തുന്നുണ്ടെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ആക്രമിച്ച ബന്ധുവായ യുവനടിക്കെതിരെയും ഡോക്ടര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
നടി തന്നെ കടവന്ത്രയിലെ ഫ്‌ലാറ്റില്‍ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്നു കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്‌സാപ്പ് ചാറ്റ് ഉണ്ടെന്നും മര്‍ദനത്തിന് കടവന്ത്ര പൊലിസില്‍ പരാതി നല്‍കിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നും ഡോക്ടര്‍ പറയുന്നു.
കേസ് നാളെ കോടതി പരിഗണിക്കും. അതേസമയം, വീട്ടമ്മയുടെ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഡോക്ടര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡോക്ടര്‍ വിദേശത്തേക്ക് കടന്നതായാണ് പൊലിസിന്‍റെ സംശയം.