Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrJosephKalathiparambil

ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ ഡിക്കാസ്ട്രി അംഗം

കൊ​​ച്ചി: വ​​രാ​​പ്പു​​ഴ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ലെ വ​​ത്തി​​ക്കാ​​നി​​ലെ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​നു​​ള്ള ഡി​​ക്കാ​​സ്ട്രി അം​​ഗ​​മാ​​യി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ വീ​​ണ്ടും നി​​യ​​മി​​ച്ചു.

അ​​ഞ്ചു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു നി​​യ​​മ​​നം. നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് വ​​ത്തി​​ക്കാ​​ൻ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ക​​ർ​​ദി​​നാ​​ൾ ഡോ. ​​പി​​യേ​​ത്രോ പ​​രോ​​ളി​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​നെ അ​​റി​​യി​​ച്ചു.

പ്രാ​​ഥ​​മി​​ക സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ​​യും പു​​തി​​യ പ്രാ​​ദേ​​ശി​​ക സ​​ഭ​​ക​​ളു​​ടെ​​യും വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കാ​​ണ് ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​നെ നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ഗോ​​ള​​സ​​ഭ​​യു​​ടെ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ, മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നും പ്ര​​ധാ​​ന പ​​ങ്ക് വ​​ഹി​​ക്കും.

2020 ന​​വം​​ബ​​റി​​ലാ​​ണു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഡോ. ​​ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ലി​​നെ ഡി​​കാ​​സ്ട്രി​​യി​​ൽ ആ​​ദ്യ​​മാ​​യി നി​​യ​​മി​​ച്ച​​ത്. സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണം, സ​​ഭ​​യു​​ടെ ന​​യ​​ത​​ന്ത്രം, കാ​​ന​​ൻ നി​​യ​​മം എ​​ന്നി​​വ​​യി​​ലു​​ള്ള ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ പ​​രി​​ജ്ഞാ​​നം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു പു​​തി​​യ നി​​യ​​മ​​നം.

വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പോ​​ൾ​​സ് പൊ​​ന്തി​​ഫി​​ക്ക​​ൽ കോ​​ള​​ജ് വൈ​​സ് റെ​​ക്ട​​ർ, കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ്, വ​​ത്തി​​ക്കാ​​നി​​ലെ പ്ര​​വാ​​സി​​ക​​ൾ​​ക്കും കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്കു​​മു​​ള്ള ഡി​​ക്കാ​​സ്ട്രി​​യി​​ലെ സെ​​ക്ര​​ട്ട​​റി എ​​ന്നീ നി​​ല​​ക​​ളി​​ലും ഡോ. ​​ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ൽ സേ​​വ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

Latest News

Corehub Up