Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrSebastianPaul

സു​രേ​ഷ് ബാ​ബു​വി​നെ​തി​രാ​യ ന​ട​പ​ടി സ്ഥാ​​​​ന​​​​മാ​​​​റ്റ​​​​ത്തി​​​​ൽ ഒ​​​​തു​​​​ങ്ങ​​​​രു​​​​ത്, പ​​​​രാ​​​​തി പൊ​​​ലി​​​​സി​​​​നു കൈ​​​​മാ​​​​റ​​​​ണം: ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പോ​​​​ൾ

കൊ​​​​ച്ചി: സി​​​​പി​​​​എം പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​രേ​​​​ഷ് ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രാ​​​​യ പാ​​​​ർ​​​​ട്ടി ന​​​​ട​​​​പ​​​​ടി സ്ഥാ​​​​ന​​​​മാ​​​​റ്റ​​​​ത്തി​​​​ൽ ഒ​​​​തു​​​​ങ്ങ​​​​രു​​​​തെ​​​​ന്നും യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി പാ​​​​ർ​​​​ട്ടി പൊ​​​​ലി​​​​സി​​​​നു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നും ഇ​​​​ട​​​​ത് സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നും മു​​​​ൻ എം​​​​പി​​​​യു​​​​മാ​​​​യ അ​​​​ഡ്വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പോ​​​​ൾ. പ​​​​രാ​​​​തി​​​​ക്കി​​​​ട​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വം പാ​​​​ർ​​​​ട്ടി ഓ​​​​ഫി​​​​സി​​​​ൽ ന​​​​ട​​​​ന്നു​​​വെ​​​ന്ന​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ദീ​​​​പി​​​​ക​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

പാ​​​​ല​​​​ക്കാ​​​​ട് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ത​​​​ത്‌​​​​സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്നു നീ​​​​ക്കി​​​​യ​​​​ത് ഉ​​​​ചി​​​​ത​​​​മാ​​​​ണ്. പാ​​​​ർ​​​​ട്ടി എ​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ ശോ​​​​ഭ ഒ​​​​ട്ടും കു​​​​റ​​​​വ​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ‌ പ​​​​രാ​​​​തി​​​​ക്കാ​​​​രി തൃ​​​​പ്ത​​​​യെ​​​​ങ്കി​​​​ലും അ​​​​ല്ലെ​​​​ങ്കി​​​​ലും പ​​​​രാ​​​​തി വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ രീ​​​​തി​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണം. അ​​​​പ​​​​മാ​​​​നി​​​​ത​​​​നാ​​​​യി പു​​​​റ​​​​ത്തേ​​​​ക്കു​​​ പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് സു​​​​രേ​​​​ഷ് ബാ​​​​ബു​​​​വി​​​​നു​​​​ണ്ടാ​​​​യ​​​​ത്. അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന സ്ഥി​​​​തി​​​യും ഉ​​​​ണ്ടാ​​​​യി​​​​ക്കൂ​​​​ടെ​​​​ന്നി​​​​ല്ല.

ലൈം​​​​ഗി​​​​കാതി​​​​ക്ര​​​​മ കേ​​​​സ്, സ്ത്രീ ​​​​ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി എ​​​​ന്ന​​​​ിവയെ​ല്ലാം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണ്. പ​​​​രാ​​​​തി​​​​ക്കി​​​​ട​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വം പാ​​​​ർ​​​​ട്ടി ഓ​​​​ഫിസി​​​​ൽ ന​​​​ട​​​​ന്നു എ​​​​ന്ന​​​​തും ഗു​​​​രു​​​​ത​​​​രം ത​​​​ന്നെ. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ന​​​​ട​​​​പ​​​​ടി ഇ​​​​വി​​​​ടം​​​കൊ​​​​ണ്ട് അ​​​​വ​​​​സാ​​​​നി​​​​ക്ക​​​​രു​​​​ത്.

മ​​​​ഹാ​​​​ന്മാ​​​​രാ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഓ​​​​രോ പാ​​​​ർ​​​​ട്ടി ഓ​​​​ഫി​​​​സും. അ​​​​വി​​​​ടെ സ്ത്രീ​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഏ​​​​തു വി​​​​ഷ​​​​യ​​​​ത്തി​​​​ലും ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും ക​​​​ട​​​​ന്നു​​​​ചെ​​​​ന്ന് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യ​​​​ണം.

അ​​​​ത്ത​​​​ര​​​​മൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ടി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഈ ​​​​വി​​​​ഷ​​​​യം പാ​​​​ർ​​​​ട്ടി ​​​നേ​​​​തൃ​​​​ത്വം ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണ​​​​ണം. പ​​​​രാ​​​​തി കി​​​​ട്ടി​​​​യെ​​​​ന്നു​​​​പോ​​​​ലും സ​​​​മ്മ​​​​തി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, പി​​​​ണ​​​​റാ​​​​യി​​​​ വിജയന്‍റെ മു​​​​ന്നി​​​​ൽ പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണു മ​​​​ന​​​​സി​​​​ലാ​​​​ക്കേ​​​​ണ്ട​​​​ത്.

പാ​​​​ർ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ബോ​​​​ധ്യ​​​​മാ​​​​ക​​​​ണം. പാ​​​​ർ​​​​ട്ടി കോ​​​​ട​​​​തി, പാ​​​​ർ​​​​ട്ടി നി​​​​യ​​​​മം എ​​​​ന്നെ​​​​ല്ലാം പ​​​​റ​​​​ഞ്ഞ് പൊ​​​​തു​​​​ജ​​​​ന​​​​ത്താ​​​​ൽ ഇ​​​​നി​​​​യും പ​​​​രി​​​​ഹ​​​​സി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ നേ​​​​തൃ​​​​ത്വം ഇ​​​​ട​​​​കൊ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്നും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പോ​​​​ൾ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ പ​​​​ണ്ടേ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പ്

സി​​​​പി​​​​എ​​​​മ്മി​​​​ൽ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നാ​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​ നി​​​​ല​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ് ഒ​​​​തു​​​​ക്കു​​​​ന്ന രീ​​​​തി നേ​​​​ര​​​​ത്തേ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പി. ​​​​ശ​​​​ശി​​​​യു​​​​ടെ വി​​​​ഷ​​​​യ​​​​ത്തി​​​​ലെ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട​​​​ല്ല എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ഗോ​​​​പി കോ​​​​ട്ട​​​​മു​​​​റി​​​​ക്ക​​​​ലി​​​​ന്‍റെ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ടു​​​​ത്ത​​​​ത്. നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു പ​​​​രാ​​​​തി​​​പോ​​​​ലും ഇ​​​​ല്ലാ​​​​തി​​​​രി​​​​ക്കെ​​​​യാ​​​​ണു ഗോ​​​​പി കോ​​​​ട്ട​​​​മു​​​​റി​​​​ക്ക​​​​ലി​​​​നെ അ​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്.

മാ​​​​സ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞെ​​​​ങ്കി​​​​ലും പാ​​​​ല​​​​ക്കാ​​​​ട്ട് ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യ സു​​​​രേ​​​​ഷ് ബാ​​​​ബു​​​​വി​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​ത് ഉ​​​​ചി​​​​തം ത​​​​ന്നെ- ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പോ​​​​ൾ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up