പാലാ: കേരളത്തിലെ ആദ്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രമായ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലായി ഡോ. സിബി ജയിംസ് ചുമതലയേറ്റു.
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് പ്രിന്‍സിപ്പലായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന അക്കാഡമിക് പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ്.
ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കൂടാതെ എംഎ മലയാളം, പിഎച്ച്ഡി എന്നീ ബിരുദങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും നെറ്റ് ജെആര്‍എഫും നേടിയിട്ടുണ്ട്.
സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യുട്ടിന്റെ നാലാമത്തെ പ്രിന്‍സിപ്പലാണ് ഡോ. സിബി ജയിംസ്. പാലാ രൂപത ചീങ്കല്ലേല്‍ ഇടവകാംഗമാണ്.