തിരുവനന്തപുരം: നിലവില്‍ എല്‍ഡി ക്ലർക്ക് റാങ്ക് പട്ടികയിലുള്ള 20589 ഉദ്യോഗാര്‍ഥികളില്‍ നിയമന ശിപാര്‍ശ ലഭിച്ചത് 1871 പേര്‍ക്ക് മാത്രം! 2025 ഓഗസ്റ്റ് ഒന്നിനു നിലവില്‍ വന്ന റാങ്ക് പട്ടികകളില്‍ 14 ജില്ലകളിലായി 20589 ഉദ്യോഗാര്‍ഥികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പിഎസ്സി റാങ്ക് പട്ടിക നിലവില്‍ വന്ന് 13 മാസം കഴിയുമ്പോഴും നിയമനം ഇഴയുകയാണ്.
തൃശൂര്‍-204, തിരുവനന്തപുരം-172, ഇടുക്കി- 124 വയനാട്- 66, കാസര്‍ഗോഡ്-76 എന്നിങ്ങനെ പോകുന്നു നിയമന ശിപാര്‍ശകളുടെ കണക്ക്. ഇതില്‍ 547 എണ്ണവും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി (എന്‍ജെഡി) ഒഴിവിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2028 ജലൈ 31 വരെയാണ് നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി. മുന്‍ റാങ്ക് പട്ടികയില്‍ 20589 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍നിന്നും 12673 പേര്‍ക്ക് നിയമന ശിപാര്‍ശ ലഭിച്ചിരുന്നു.