Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drainage

America

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഓ​ട​യി​ൽ ത​ള്ളി; യു​എ​സ് സൈ​നി​ക​ന് 59 വ​ർ​ഷം ത​ട​വ്

 

അ​ലാ​സ്ക: ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഡ്രെ​യി​നേ​ജ് ഓ​ട​യി​ൽ ഒ​ളി​പ്പി​ച്ച യുഎ​സ് സൈ​നി​ക​ന് 59 വ​ർ​ഷം ത​ട​വു​ശി​ക്ഷ. 24 വ​യ​സു​കാ​ര​നാ​യ സാ​റി​യ​സ് ഹി​ൽ​ഡാ​ബ്രാ​ൻ​ഡി​നെ​യാ​ണ് അ​ലാ​സ്ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

ആ​ങ്ക​റേ​ജ് സു​പ്പീ​രി​യ​ർ കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യ മൂ​ന്ന് കു​റ്റ​ങ്ങ​ളി​ൽ ഹി​ൽ​ഡാ​ബ്രാ​ൻ​ഡ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ജൂ​റി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2023 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. അ​വി​ഹി​ത​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ഭാ​ര്യ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് 21 വയസുകാ​രി​യാ​യ സാ​റി​യ​യെ ഇ​യാ​ൾ ത​ല​യ്ക്ക് വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ ഇ​യാ​ൾ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ഡ്രെ​യി​നേ​ജ് ഓ​ട​യി​ൽ ത​ള്ളു​ക​യും അ​തി​നു​മു​ക​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യും ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സം​ശ​യം തോ​ന്നി​ക്കാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യ ഇ​യാ​ൾ, ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് പൊലിസി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം തെ​ര​ച്ചി​ലി​ലും പ​ങ്കെ​ടു​ത്തു.

ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​വും കു​റ്റ​കൃ​ത്യ​ത്തി​നു​ശേ​ഷം പ്ര​തി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി 59 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്.

Latest News

Corehub Up