Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draught

ഉഷ്ണതരംഗം; കർഷകർക്കായി നൂറു കോടി യൂറോയുടെ പദ്ധതി പ്രഖ്യാപിച്ച് ഫ്രാൻസ്

 പാരീസ്: ഉഷ്ണതരംഗത്തിലെ കൃഷിനാശം നേരിടാൻ നൂറു കോടി യൂറോയുടെ (116 കോടി ഡോളർ) സഹായ പദ്ധതി പ്രഖ്യാപിച്ച് ഫ്രാൻസ്. അടിയന്തര സാഹചര്യം നേരിടാൻ ഉദ്ദേശിച്ചാണ് നടപടിയെന്ന് കൃഷിമന്ത്രി ആനി ജെനിവാർഡ് പറഞ്ഞു.

ഇത്തവണത്തെ വേനനിൽ റിക്കാർഡ് രേഖപ്പെടുത്തിയ ഉഷ്ണതരംഗം വരൾച്ചയ്ക്കും ജലക്ഷാമത്തിനും വഴിവച്ചിരുന്നു. പദ്ധതി പ്രകാരം 52 കോടി യൂറോ ഉടൻ തന്നെ കർഷർക്കു നേരിട്ടു ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കർഷകർക്കുണ്ടായ മൊത്തം നഷ്ടം ഏതാണ്ട് ആയിരം കോടി യൂറോ വരുമെന്നാണ് ഫ്രാൻസിലെ കർഷക യൂണിയനുകൾ അറിയിച്ചിട്ടുള്ളത്. കന്നുകാലി മേഖലയിൽ മാത്രം അഞ്ഞൂറു കോടി യൂറോയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

സർക്കാരിന്‍റെ കണക്കു പ്രകാരം 30,000 മുതൽ 35,000 വരെ കർഷകർക്കു സാന്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നാണ് കൃഷി മന്ത്രി പറഞ്ഞത്.

ദുരിതാശ്വാസ പദ്ധതിയിൽ വിത്ത്, കാലിത്തീറ്റ മുതലായവ വാങ്ങാനായി 23.5 കോടി യൂറോ നീക്കിവച്ചിട്ടുണ്ട്. നികുതിയിളവ്, ഇന്ധന സബ്സിഡി മുതലായവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Latest News

Corehub Up