ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയ്ക്കു തുല്യമായി ദേശീയഗീതമായ വന്ദേമാതരത്തിനും നിയമപരിരക്ഷ നൽകുന്ന ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയിരുന്നു.
ചട്ടങ്ങൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുന്നതോടെ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അനാദരവ് കാണിക്കുന്നതും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും.
വരാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.