തിരുവനന്തപുരം: മിഷന് സമുദ്ര കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നു മുഖ്യമന്ത്രി വി.ഡി സതീശന്. കേരളാ മാരിടൈംബോര്‍ഡ് (ഭേദഗതി) ബില്ല് അവതരിപ്പിച്ച് നിയമസഭയില്‍ പ്രസംഗിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം ആരംഭിച്ചപ്പോള്‍ 6,000 കോടിയുടെ കടല്കൊള്ളയെന്നു പറഞ്ഞ് പരിഹസിച്ച ഇടതുപക്ഷമാണ് ഇപ്പോള്‍ മിഷന് സമുദ്രയ്ക്കെതിരേയും ആക്ഷേപവുമായി രംഗത്തു വന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതിക്കെതിരേയാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. വിഴിഞ്ഞം പദ്ധതിയെ കടല്‍ കൊള്ളയെന്നു അന്നു പറഞ്ഞ അതേ മുദ്രാവാക്യമാണ് ഇപ്പോള്‍ മിഷന് സമുദ്രയുടെ കാര്യത്തിലും പ്രതിപക്ഷം പറയുന്നത്.
അവരുടെ വികസന വിരുദ്ധത കേരളജനത കാണുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. 500 കോടിയുടെ പദ്ധതികള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിഴിഞ്ഞം മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി. കഴിഞ്ഞ 10 വര്‍ഷമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്ന മണ്ണെണ്ണ സബ്സിഡിയുടെ കുടിശിക കൊടുത്തു തീര്‍ത്തു.
ഇടതുഭരണ കാലത്ത് ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തി ആളുകളെ സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ എന്നു വാതോരാതെ പറയുന്നത്. ഇതുപോലെ വഴിമുടക്കികളായവരാണ് കേരളത്തെ ഈ രീതിയിലാക്കിയത്.
എഡിബി വന്നപ്പോള്‍ കരി ഓയില്‍ ഒഴിക്കുകയും ചരടുള്ള വായ്പ എന്നു പറഞ്ഞും പരിഹസരിച്ചവരാണ് കഴിഞ്ഞ 10 വര്‍ഷമായി എഡിബിയുടേയും ലോകബാങ്കിന്റെയും പിന്നാലെ നടന്നത്.
മിഷന് സമുദ്ര സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ മുഖച്ഛായ നല്കുമെന്നു വ്യക്തമായതോടെയാണ് പ്രതിപക്ഷം ഇപ്പോള്‍ ഈ ബില്ലിനെതിരേ രംഗത്തു വന്നത്. അവരുടെ എതിര്‍പ്പിന്റെ മുന്നില്‍ തലകുനിക്കില്ല. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
കേരളത്തിലേക്ക് നിക്ഷേപത്തിനെത്തുന്നവര്ക്ക് തെറ്റായ സന്ദേശം നല്‍കാനാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴുള്ള നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.