വിഴിഞ്ഞം: കേരളത്തിലെ ചെറുകിട തുറമുഖങ്ങളിലെ ആഴം കൂട്ടുന്നതിനായി മാരിടൈം ബോർഡ് 12 കോടിയിൽപ്പരം രൂപ വിനിയോഗിച്ചു വാങ്ങിയ ഡെ്ര ഡ്ജർ നശിക്കുന്നു.
പ്രവർത്തനം നിലച്ച്, കടൽക്കാറ്റും മഴയുംകൊണ്ട് തുരുമ്പെടുത്ത യന്ത്രത്തെ പഴയ പടിയിലാക്കണമെങ്കിൽ യാർഡിലേക്ക് കെട്ടിവലിച്ചു കൊണ്ടു പോകേണ്ട ഗതികേടിലാണ്. കേരളത്തിലെ 17 തുറമുഖങ്ങളിലെ മണ്ണുമാറ്റുന്നതിനു ചുമതലപ്പെട്ട കട്ടർ സക്ഷൻ ഡ്രെഡ്ജറാണ് ഒന്നരവർഷമായി മുതലപ്പൊഴിയിൽ വെറുതെ കിടന്നു നശിക്കുന്നത്. 2013-ൽ നെതർലന്റിൽ നിന്നും വാങ്ങിയതാണ് ചന്ദ്രഗിരിയെന്ന് ഓമനപ്പേരുള്ള ഡ്രെഡ്ജർ. പരിപാലിക്കാനും നിയന്ത്രിക്കാനും ഓടിക്കാനുമായി വൈദഗ്ദ്യം നേടിയ ആവശ്യം വേണ്ട താത്കാലിക ജീവനക്കാരെയും നിയമിച്ചിരുന്നു. കണ്ണൂർ അഴീക്കൽ തുറമുഖത്ത് ഉണ്ടായിരുന്ന ഡ്രെഡ്ജറിനെ കഴിഞ്ഞ ഒന്നരവർഷം മുമ്പാണ് മുതലപ്പൊഴിയിലെത്തിച്ചത്.
മുതലപ്പൊഴി അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്തു മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഒരു മാസത്തോളം ഡ്രെഡ്ജർ പ്രവർത്തിപ്പിച്ച് അഴിമുഖത്തെ മണ്ണു മാറ്റിയെങ്കിലും തകരാറിലായതിനെ തുടർന്ന് കരാർ ജീവനക്കാർ കരാർ അവസാനിപ്പിച്ച് മടങ്ങി. അതോടെ യന്ത്രത്തിന്റെ പരിപാലനം കുക്കിന്റെയും ഇലക്ട്രീഷ്യന്റെയും കൈകളിലൊതുങ്ങി. ഒടുവിൽ കഴിഞ്ഞ സർക്കാർ ഡ്രെഡ്ജർ പ്രവർത്തന ക്ഷമമാക്കുന്നതിനുമായി ബോർഡിലെ തന്നെ മറൈൻ എൻജിനീയറായ ജീവനക്കാരനു പ്രൊമോഷൻ നല്കി നിയമിച്ചിരുന്നു.
വകുപ്പിൽ മുമ്പുണ്ടായിരുന്ന ഡ്രെഡ്ജറുകളിലെ തസ്ഥികകൾ അവയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് 1991-ൽ അബോളിഷ് ചെയ്തിരുന്നു. നിയമനം നൽകിയിട്ടും പരിപാലനമില്ലാതെ ഡ്രെഡ്ജർ നാശത്തിന്റെ വക്കിലായതോടെ ഇയാൾക്കെതിരെ പരാതിയുമായി ജീവനക്കാരിൽ ഒരു വിഭാഗം രംഗത്തിറങ്ങിയിരുന്നു. എന്നാൽ പരാതിക്കിടയിലും യുഡിഎഫ് സർക്കാരും ഉദ്യോഗസ്ഥനെ കനിഞ്ഞനുഗ്രഹിച്ചു. സർക്കാരിന്റെ പൊതുസ്വത്ത് നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആരോപിക്കുന്ന ജീവനക്കാരന് ലക്ഷം രൂപാ ശമ്പളത്തിൽ പ്രൊമോഷൻ നല്കാൻ ഒരുങ്ങുകയാണ് ബോർഡെന്നും അറിയുന്നു. ന്നു