Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Wate

Thiruvananthapuram

ആ​നാ​ട് പ​ഞ്ചാ​യ​ത്തിൽ കു​ടി​വെ​ള്ള​ത്തി​നു നെ​ട്ടോ​ട്ടം

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലും ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പ് വെ​ള്ള​ത്തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്നു.
ശു​ദ്ധ​ജ​ല പ്ലാ​ന്‍റി​ന്‍റെ പ​രാ​ധീ​ന​ത​ക​ളും പ​ഴ​കു​റ്റി മു​ത​ൽ ആ​നാ​ട് വ​രെ​യു​ള്ള കെ​ആ​ർ​എ​ഫ്ബി​യു​ടെ റോ​ഡ് പ​ണി​യു​മാ​ണ് വി​ല്ല​നാ​യി​രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്ന ശു​ദ്ധ​ജ​ലം ഇ​പ്പോ​ൾ മു​ട​ങ്ങി​യ അ​വ​സ്ഥ​യാ​ണ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പ് ലൈ​ൻ റോ​ഡു പ​ണി​ക്കി​ടെ പ​ല​യി​ട​ത്തും ചോ​രു​ന്ന​താ​ണു ശു​ദ്ധ​ജ​ല പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. 13.75 എം​എ​ൽ​ഡി പ്ലാ​ന്‍റി​ൽ നി​ന്നും നാ​ല്പ​ത്തി​നാ​യി​ര​ത്തോ​ളം ക​ണ​ക്‌​ഷ​നു​ക​ളി​ൽ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക​യെ​ന്നാ​ണു വ​ലി​യ ക​ട​മ്പ​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. അ​മ്പ​തു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കം​ചെ​ന്ന പ​മ്പും പ​മ്പിം​ഗ് ലൈ​നും പു​ന​രു​ദ്ധ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് റോ​ഡ് പ​ണി​മൂ​ലം ശു​ദ്ധ​ജ​ലം പാ​ഴാ​വു​ന്ന​ത്. പ​ഴ​കു​റ്റി മു​ത​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ശു​ദ്ധ​ജ​ല​ത്തി​നാ​യി പ​ര​ക്കം പാ​യു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ റ​വ​ന്യു ട​വ​റി​ലും ബ​സ് സ്റ്റാ​ൻ​ഡ് ലൈ​നി​ലു​മ​ട​ക്കം പൈ​പ്പ് വെ​ള്ള​ത്തി​ന് ക്ഷാ​മ​മാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്തോ​ടെ 20 എം​എ​ൽ​ഡി പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ണെ​ന്നും റോ​ഡ് പ​ണി​ക്കി​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ​യും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Latest News

Corehub Up