Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driver Bids

Idukki

അ​ന്നംത​ന്ന കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌ മു​ത്ത​മി​ട്ട് ഡ്രൈ​വ​റു​ടെ വി​ട​വാ​ങ്ങ​ൽ

ക​ട്ട​പ്പ​ന: ദി​വ​സ​വും ത​നി​ക്ക് അ​ന്നം ത​ന്ന പ്രി​യ​പ്പെ​ട്ട കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌ മു​ത്ത​മി​ട്ടും ട​യ​റു​ക​ളി​ല്‍ തൊ​ട്ടു​തൊ​ഴു​തും സ​ർ​വീ​സി​ല്‍നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന കെ​എ​സ്‌​ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ പോ​ള്‍ കു​ര്യ​നാണ് വ​ർ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ള്‍ ബാ​ക്കി​വെ​ച്ച്‌ കെ​എ​സ്‌​ആ​ർ​ടി​സി​യി​ല്‍നി​ന്നു വി​ര​മി​ച്ച​ത്.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കി താ​ഴെ​യി​റ​ങ്ങി​യ പോ​ള്‍ കു​ര്യ​ൻ, വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ ജീ​വ​നും ജീ​വി​ത​വു​മാ​യി​രു​ന്ന ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ​ത്തി സ്നേ​ഹ​ത്തോ​ടെ ഒ​രു മു​ത്തം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റി​യി​രു​ന്ന് ആ ​വ​ണ്ടി​യെ ഒ​ന്നു​കൂ​ടി നെ​ഞ്ചോ​ടുചേ​ർ​ത്ത അ​ദ്ദേ​ഹം താ​ഴെ​യി​റ​ങ്ങി മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ട​യ​റു​ക​ള്‍ തൊ​ട്ടു​തൊ​ഴു​താ​ണ് യാ​ത്ര​പ​റ​ഞ്ഞ​ത്.​

തൊ​ഴി​ലി​നോ​ടും ആ ​യാ​ത്ര​ക​ളി​ല്‍ ത​നി​ക്ക് കൂ​ട്ടു​നി​ന്ന വാ​ഹ​ന​ത്തോ​ടു​മു​ള്ള ഈ ​ഡ്രൈ​വ​റു​ടെ അ​ള​വ​റ്റ ആ​ദ​ര​വ് ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​ച്ചു. ജീ​വി​ത​ത്തി​ലെ എ​ല്ലാ സു​ഖ​ദുഃ​ഖ​ങ്ങ​ളി​ലും ഒ​പ്പംനി​ന്ന പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തി​നോ​ട് വി​ട​പ​റ​യു​ന്ന വേ​ദ​ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ പ്ര​വൃ​ത്തി​യി​ലും പ്ര​ക​ട​മാ​യി​രു​ന്നു.

വീ​ഡി​യോ, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തൊ​ഴി​ലി​നെ​യും അ​ന്നംത​ന്ന വ​ണ്ടി​യെ​യും നെ​ഞ്ചോ​ടുചേ​ർ​ക്കു​ന്ന യ​ഥാ​ർ​ഥ ഡ്രൈ​വ​ർ​മാ​രു​ടെ സ്നേ​ഹ​മാ​ണി​തെന്നാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​വ​ർ കു​റി​ക്കു​ന്ന​ത്.

Latest News

Corehub Up