Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driving License Test

റോ​ഡി​ലെ അ​പ​ക​ടം മു​ൻ​കൂ​ട്ടി കാ​ണ​ണം; ഡ്രൈ​വിം​ഗ് ടെസ്റ്റിൽ മാ​റ്റം വ​രു​ത്തി എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു. നി​ല​വി​ലു​ള്ള ലേ​ണേ​ഴ്സ് ടെ​സ്റ്റി​നും ഗ്രൗ​ണ്ട്-​റോ​ഡ് ടെ​സ്റ്റു​ക​ൾ​ക്കും പു​റ​മെ 'ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ്' (Hazard Perception Test) കൂ​ടി നി​ർ​ബ​ന്ധ​മാ​ക്കി. 2026 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ പു​തി​യ രീ​തി നി​ല​വി​ൽ വ​രും. വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നും സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഈ ​പു​തി​യ നീ​ക്കം.

എ​ന്താ​ണ് ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ്?

റോ​ഡി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളും അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി​ക​ളും മു​ൻ​കൂ​ട്ടി ക​ണ്ട് വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ഡ്രൈ​വ​റു​ടെ ക​ഴി​വ് പ​രി​ശോ​ധി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യാ​ണി​ത്. വി​വി​ധ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച 10 വീ​ഡി​യോ ക്ലി​പ്പു​ക​ളാ​ണ് പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​വു​ക. വീ​ഡി​യോ ക​ണ്ട് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള നി​മി​ഷ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടു​ന്ന​വ​ർ മാ​ത്ര​മേ ഈ ​പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ക​യു​ള്ളൂ.

പു​തി​യ ക്ര​മീ​ക​ര​ണം ഇ​ങ്ങ​നെ

നി​ല​വി​ൽ ലേ​ണേ​ഴ്സ് ടെ​സ്റ്റ് പാ​സാ​യി 30 ദി​വ​സം ക​ഴി​ഞ്ഞാ​ൽ നേ​രി​ട്ട് ഗ്രൗ​ണ്ട് ടെ​സ്റ്റി​ന് അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ലേ​ണേ​ഴ്സ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​ന് ശേ​ഷം ആ​ദ്യം ഈ ​ഓ​ൺ​ലൈ​ൻ ഹ​സാ​ർ​ഡ് പെ​ർ​സെ​പ്ഷ​ൻ ടെ​സ്റ്റ് എ​ഴു​ത​ണം. ഇ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ തു​ട​ർ​ന്നു​ള്ള ഗ്രൗ​ണ്ട് ടെ​സ്റ്റി​ലും (പാ​ർ​ട്ട് 1) റോ​ഡ് ടെ​സ്റ്റി​ലും (പാ​ർ​ട്ട് 2) പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യു​ള്ളൂ.

ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലെ പി​ഴ​വു​ക​ളു​മാ​ണ് ഭൂ​രി​ഭാ​ഗം റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും ഡ്രൈ​വ​ർ​മാ​രി​ൽ അ​പ​ക​ട​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up