Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrivingTests

ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം; പ്ര​തി​ദി​നം 50 ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​വും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം. ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ദി​നം 50 ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ പു​തു​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ മാ​സ​ങ്ങ​ളോ​ളം വൈ​കു​ന്ന​താ​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്രൈ​വിം​ഗ് സ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​തി​ദി​ന​മു​ള്ള ഡ്രൈ​വിം​ഗ് സ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം 40 ആ​യി കു​റ​ച്ചി​രു​ന്നു. നേ​ര​ത്തെ​യി​ത് 60 ആ​യി​രു​ന്നു. ഇ​താ​ണ് 50 ആ​ക്കി ഇ​പ്പോ​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

ആ​ഴ്ച​യി​ൽ അ​ഞ്ചു പ്ര​വൃ​ത്തി​ദി​ന​വും ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട​തി ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പ​ക​രം ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം.

പ്ര​തി​ദി​നം ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച 28 പു​തി​യ ആ​ൾ​ക്കാ​ർ​ക്കും പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മു​ള്ള റീ ​ടെ​സ്റ്റു​കാ​ർ​ക്ക് 20 സ്ലോ​ട്ടും വി​ദേ​ശി​ക​ൾ, അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വും തേ​ടി​യെ​ത്തി​യ​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ര​ണ്ട് സ്ലോ​ട്ടും നീ​ക്കി​വ​യ്ക്ക​ണം.

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ എ​ട്ടാം ദി​വ​സം റീ ​ടെ​സ്റ്റി​ന് അ​വ​സ​രം ഒ​രു​ക്ക​ണം. ലേ​ണേ​ഴ്സ് പ​രീ​ക്ഷ​യും ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​വും ന​ട​ത്ത​ണം. അ​പേ​ക്ഷി​ച്ചാ​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം ലേ​ണേ​ഴ്സ് പ​രീ​ക്ഷ​യ്ക്ക് അ​വ​സ​രം ഒ​രു​ക്ക​ണം. 30 ദി​വ​സ​ത്തി​ന​കം ഡ്രൈ​വിം​ഗ് ടെ​സ്റ്റും ന​ട​ത്താ​നാ​ക​ണം.

വാ​ഹ​ന​ങ്ങ​ളു​ടെ റീ ​ടെ​സ്റ്റും ഇ​തി​നോ​ടൊ​പ്പം മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​മാ​ർ ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ർ​ടി- സ​ബ് ആ​ർ​ടി ഓ​ഫീസു​ക​ളി​ൽ നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

പ്ല​സ് ടു ​ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ ഡ്രൈ​വിം​ഡ് ടെ​സ്റ്റി​ന് അ​പേ​ക്ഷി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ടെ​സ്റ്റ് ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്ക് പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശം കൊ​ണ്ടു വ​രു​ന്ന​തെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Latest News

Corehub Up