Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drone Threat

ഡ്രോൺ ഭീഷണി; ലിത്വാനിയൻ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും ഒഴിപ്പിച്ചു

വി​​​ൽ​​​നി​​​യ​​​സ് : ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ബാ​​​ൾ​​​ട്ടി​​​ക് രാ​​​ജ്യ​​​മാ​​​യ ലി​​​ത്വാ​​​നി​​​യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വി​​​ൽ​​​നി​​​യ​​​സ് ന​​​ഗ​​​രം സ്തം​​​ഭി​​​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.ജ​​​ന​​​ങ്ങ​​​ളോ​​​ടു സു​​​ര​​​ക്ഷി​​​ത​​​ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​റ്റാ​​​നാ​​​സ് നൗ​​​സെ​​​ദ​​​യെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇം​​​ഗ റു​​​ജി​​​നി​​​യെ​​​ന​​​യെ​​​യും ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി.

പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​വും ഒ​​​ഴി​​​പ്പി​​​ച്ചു. യു​​​ക്രെ​​​യ്ൻ- റ​​​ഷ്യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലി​​​ത്വാ​​​നി​​​യ​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന ബെ​​​ലാ​​​റൂ​​​സി​​​ൽ​​​നി​​​ന്ന് ഡ്രോ​​​ണു​​​ക​​​ൾ എ​​​ത്തി​​​യ​​​താ​​​ണ് പ​​​രി​​​ഭ്രാ​​​ന്തി​​​ക്കി​​​ട​​​യാ​​​ക്കി​​​യ​​​ത്. ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ഗ​​​ര​​​ത്തി​​​ലെ വ്യോ​​​മാ​​​തി​​​ർ​​​ത്തി അ​​​ട​​​ച്ചു.

ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു​​​ള്ള ഡ്രോ​​​ൺ റ​​​ഷ്യ​​​ൻ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദി​​​ശ തെ​​​റ്റി എ​​​സ്തോ​​​ണി​​​യ​​​യി​​​ലെ​​​ത്തു​​​ക​​​യും നാ​​​റ്റോ സൈ​​​ന്യം അ​​​തു വെ​​​ടി​​​വ​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്താ​​​നാ​​​യി നാ​​​റ്റോ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​വ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​താ​​​യി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up